തീയേറ്ററുകൾ തുറക്കുന്നത് വൈകാൻ സാദ്ധ്യത.


തിയേറ്ററുകള്‍ തുറക്കുന്നത് ഇനിയും വൈകും. നിര്‍മ്മാതാക്കളും വിതരണക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളിലേക്ക് സിനിമ എത്തുന്നതിനെ കുറിച്ച്‌ വ്യക്തതയില്ലെന്ന് തിയേറ്ററുടമകളും പറയുന്നു .തര്‍ക്കം പരിഹരിക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഫിലിം ചേംബറില്‍ സിനിമ സംഘടനകളുടെ സംയുക്തയോഗം ചേരും.

തിയേറ്റര്‍ തുറക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും എന്ന് പ്രദര്‍ശനം തുടങ്ങാന്‍ കഴിയുമെന്ന് ഫിയോക് ഉള്‍പ്പെടെയുള്ള തിയേറ്റര്‍ സംഘടനകള്‍ക്കൊന്നും വ്യക്തതയില്ല. ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമേ തിയേറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂ.
വിതരണക്കാരും നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.    

ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാല്‍ മാത്രമെ തീയേറ്ററുകള്‍ പ്രദര്‍ശന സജ്ജമാകൂവെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ച് കഴിഞ്ഞു. 

സിനിമയുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കില്ല. എന്നാല്‍ നിലവിലെ ഷോ ടൈമിന് മാറ്റം വരുത്തും. 

No comments:

Powered by Blogger.