കാടകലത്തിൽ ബിജിബാൽ ഗാനം തരംഗമാകുന്നു..



കനിയേ കനിയേ കണ്ണീരുകടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ ...

മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന് ശേഷം,പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ തൻ്റെ മധുരശബ്ദത്തിൽ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം എന്ന ചിത്രത്തിനു വേണ്ടിയാണ് ബിജിബാൽ ഗാനം ആലപിക്കുന്നത്. 

അതും മറ്റൊരു സംഗീത സംവിധായകൻ്റെ സംഗീതത്തിൽ ഗാനം ആലപിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.അധിരൻ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ ശ്രദ്ധേയനായ പി.എസ്. ജയ്ഹരിയുടെ സംഗീതത്തിൽ ആണ് ബിജിബാൽ കാടകലത്തിലെ ഗാനം ആലപിച്ചത്.

ബി.കെ.ഹരിനാരായണനാണ് ഗാനരചനനിർവ്വഹിച്ചത്.
മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനമായി ഇത് മാറുമെന്നതിൽ സംശയമില്ല.ആദിവാസികളുടെ ജീവിതവും കാട് സംരക്ഷണത്തിൻ്റെ ആവശ്യകതയും ചർച്ച ചെയ്യുന്ന ചിത്രമാണ് കാടകലം.മേമാരി എന്ന ആദിവാസി ഊരിലെ കുഞ്ഞാപ്പുവിൻ്റേയും, അവൻ്റെ പിതാവ് മുരുകൻ്റെയും കഥയിലൂടെ, ആദിവാസി സമൂഹത്തിലെ പ്രശ്നങ്ങളിലേക്കും ചിത്രം കടന്നു വരുന്നു.

പെരിയാർവാലി ക്രീയേഷൻസിനു വേണ്ടി സഖിൽ രവീന്ദ്രൻ കഥ എഴുതി സംവിധാനം ചെയ്യുന്ന കാടകലം ചിത്രീകരണം പൂർത്തിയായി സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു. തിരക്കഥ - സംഭാഷണം - ജിൻ്റോ തോമസ്, സഖിൽ രവീന്ദ്രൻ, ക്യാമറ - റെജി ജോസഫ്, എഡിറ്റർ -അംജാദ് ഹസൻ, ഗാനരചന - ബി.കെ.ഹരിനാരായണൻ, സംഗീതം, ബി.ജി.എം- പി.എസ്.ജയഹരി, ആലാപനം - ബിജിബാൽ, കലാസംവിധാനം - ബിജു ജോസഫ്, മേക്കപ്പ് -രാജേഷ് എം, ബിന്ദു ബിജുകുമാർ, കോസ്റ്റ്യൂമർ - ആര്യ, പ്രൊഡക്ഷൻ കൺട്രോളർ-രാജു ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സുബിൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ - ജിൻ്റോ തോമസ്, അസിസ്റ്റൻ്റ് ഡയറക്ടർ - നിഖിൽ എറ്റുമാനൂർ, സ്വാതിഷ് ചേർത്തല, സ്റ്റിൽ - സിജു ചങ്കൽ, പി.ആർ.ഒ- അയ്മനം സാജൻ

ഡാവിഞ്ചി സുരേഷ്, സതീശൻ, കോട്ടയം പുരുഷൻ, രാജു കുറുപ്പന്തറ, ശ്രിജിൽ മാധവ്, വൈഷ്ണവ്, ദ്വിയാൻ, ഹരികൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു.
                                                                                                                                                    അയ്മനം സാജൻ

No comments:

Powered by Blogger.