ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരവ്.

 
ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ ആത്മീയ വ്യക്തിത്വം എന്ന അപൂർവ പദവിയാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്തയായ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് ആദരവ് .


മലയാളികളുടെ പ്രിയപ്പെട്ട  സംവിധായകൻ ബ്ലെസി തയാറാക്കിയ 'മാർ ക്രിസോസ്റ്റത്തിന്റെ നൂറു വർഷങ്ങൾ' എന്ന നാൽപത്തിയെട്ട് മണിക്കൂർ  പത്ത് മിനിറ്റ്  ദൈർഘ്യമുള്ള ഇതിഹാസ ചലച്ചിത്രം ഏഴുപത് മിനിറ്റാക്കി  ചുരുക്കിയാണ്  രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ എപിക് ഡോക്യൂമെന്ററിയായി അവതരിപ്പിച്ചത്.
ക്രൈസ്തവ മേലധ്യക്ഷ്യൻ, ഏറ്റവും പ്രായമേറിയ വ്യക്തി, ലോകത്തെ സ്വാധീനിച്ച മഹാൻ തുടങ്ങിയ കാര്യങ്ങൾ  റെക്കോർഡാകും എന്നാണ് സൂചന. 


ഒന്നാം ലോകമഹായുദ്ധം മുതൽ കൊറോണ വരെ നേരിട്ടു കണ്ട ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമുള്ള ക്രൈസ്തവ ബിഷപ്പുമായി രാജ്യത്തെ നൂറ്  പ്രമുഖ വ്യക്തികൾ നേരിട്ടു സംവദിക്കുന്ന ഈ ഡോക്യൂമെന്ററി ഏകദേശം അഞ്ച്  വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററി എന്ന നിലയിൽ ഗിന്നസ് റെക്കോർഡും നേടി കഴിഞ്ഞു. 


കൊറോണ ഇല്ലായിരുന്നുവെങ്കിൽ  ലോകചലച്ചിത്രവേദിയിയിൽ പങ്കെടുക്കാൻ മാർ ക്രിസോസ്റ്റം ഗോവയിൽ എത്തുമായിരുന്നുവെന്ന് സംവിധായകൻ ബ്ലെസി ഗോവയിൽ പറഞ്ഞു. 

No comments:

Powered by Blogger.