വിജയ് യുടെ മാസ്റ്റർ ജോൺ ദുരൈരാജ് മിന്നി. വിജയ് സേതുപതിയുടെ ഭവാനി കിടുക്കി. ത്രില്ലർ സിനിമയാണ് " മാസ്റ്റർ " .


സംവിധായകൻ ലോകേഷ് കനകരാജ്  ഒരുക്കുന്ന " മാസ്റ്ററിൽ "  ഇളയദളപതി  വിജയ് യും , മക്കൾ സെൽവൻ വിജയ് സേതുപതിയും അഭിനയിക്കുന്നു. 

വിജയ് പ്രേക്ഷകർക്ക് അടിച്ചു പൊളിക്കാനുള്ള ത്രില്ലർ സിനിമയാണ് " മാസ്റ്റർ " .മദ്യത്തിന് അടിമയായ ജെഡി എന്ന കോളേജ് അദ്ധ്യാപകനെയാണ് വിജയ് അവതരിപ്പിക്കുന്നത്. മദ്യപാനം മൂലം ജെഡിയെ കോളേജിൽ നിന്ന് മാനേജ്മെന്റ് ഒഴിവാക്കുന്നു. 

തുടർന്ന് മൂന്ന് മാസത്തേക്ക് ഒരു ദുർഗുണ പരിഹാര പാഠശാലയിൽ  മാസ്റ്ററായി ജെഡിയ്ക്ക്  പോകേണ്ടി വന്നു. ഭവാനി ( വിജയ് സേതുപതി )  ദുർഗുണ പരിഹാര പാഠശാലയിലെ ആൺക്കുട്ടികളെ നിയമപരമല്ലാത്ത കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ജെഡിയും  , ഭവാനിയും തമ്മിലുള്ള പോരാട്ടമാണ്  ഈ സിനിമയുടെ പ്രമേയം. 

വിജയ്ക്കും , വിജയ് സേതുപതിയ്ക്കും തുല്യ പ്രധാന്യം കൊടുക്കാൻ സംവിധായകൻ ലോകേഷ് കനകരാജ്  ശ്രദ്ധിച്ചിട്ടുണ്ട്. നായികയായ ചാരു എന്ന കഥാപാത്രത്തെ  മലയാളിതാരം  മാളവിക മോഹനൻ
അവതരിപ്പിക്കുന്നു. അർജുൻദാസിന്  നല്ല പ്രാധാന്യം നൽകിയിട്ടുണ്ട് . ആൻഡ്രിയ ജർമിയാഹ്  , ശാന്ത്നു ഭാഗ്യരാജ് എന്നിവർക്ക് വലിയ പ്രധാന്യം ഇല്ലെന്ന് തന്നെ പറയാം .

നാസർ , രമ്യ സുബ്രഹമണ്യൻ , ദീന , സഞ്ജീവ് , ശ്രീനാഥ് , സ്രിമാൻ , നഗേന്ദ്ര
പ്രസാദ് , രമേശ് തിലക് ,പ്രേംകുമാർ , അഴകം പെരുമാൾ , സിബി ഭുവന ചന്ദ്രൻ , സൗന്ദര്യ ബാല നന്ദകുമാർ , ലിന്റു റോണി ,സുനിൽ റെഡ്ഡി , മഹേന്ദ്രൻ , കല്യാണി നടരാജൻ , മാത്യു വർഗ്ഗിസ് ,ഉദയരാജ് , സായ് ധീന ,പ്രവീൺ കുമാർ , പ്രവീൺ അലക്സാണ്ടർ ,പാണ്ഡ്യൻ എന്നിവരോടൊപ്പം , സംവിധായകൻ ലോകേഷ് കനകരാജ് ,തിരക്കഥാകൃത്ത് രത്നകുമാർ എന്നിവർ അതിഥിതാരങ്ങളായും  അഭിനയിക്കുന്നു.ശാന്ത്നു  ഭാഗ്യരാജ് കെ. ഭാഗ്യരാജിന്റെയും പൂർണ്ണിമ ജയറാമിന്റെയും മകനാണ് .മലയാളി താരങ്ങളായ ഗൗരി ജി. കിഷൻ , കുളപ്പള്ളി ലീല എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ലോകേഷ് കനകരാജ് , രത്നകുമാർ , പൊൻ പാർത്ഥിപൻ എന്നിവർ സംഭാഷണവും , അനിരുദ്ധ്  സംഗീതവും , സത്യൻ സുര്യൻ ഛായാഗ്രഹണവും , ഫിലോമിൻ രാജ് എഡിറ്റിംഗും ,സ്റ്റ്ഡ് ശിവ ആക്ഷ്നും നിർവ്വഹിക്കുന്നു.  ഡോ. സേവ്യർ ബ്രീറ്റോ നിർമ്മാണവും , ലളിത്കുമാർ , ജഗദീഷ് പളനിസ്വാമി എന്നിവർ സഹനിർമ്മാതാളുമാണ് .ലിസ്റ്റിൻ സ്റ്റീഫന്റ മാജിക് ഫ്രെയിംസും ,ഫോർച്ചൂൺ   സിനിമാസും ചേർന്ന് ആറരകോടി രൂപയ്ക്കാണ് " മാസ്റ്ററിന്റെ "  കേരളത്തിന്റെ  വിതരണാവകാശം നേടിയിരിക്കുന്നത് .തമിഴിന് പുറമെ തെലുങ്ക് ,കന്നഡ ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. മാനഗരം ,കൈദി എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ്  " മാസ്റ്റർ " ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത്. 

പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ എൽക്കാതെ ഈ ചിത്രം ഒരുക്കാൻ സംവിധായകന് കഴിഞ്ഞു. ഇതൊരു ടിപ്പിക്കൽ വിജയ് സിനിമയാണ്.  എല്ലാവിധ കൊമേഴ്സ്യൽ ചേരുവകളും സിനിമയിൽ ഇടംപിടിച്ചിട്ടുണ്ട്. വിജയ് , വിജയ് സേതുപതി എന്നിവരുടെ ഒരു ഷോ തന്നെയാണ് " മാസ്റ്റർ " .178 മിനിറ്റ് നീളുന്ന ഈ ചിത്രം പ്രേക്ഷകരെ മുഷിപ്പിക്കുന്നില്ല എന്നത് സംവിധായകന്റെ മികവിനൊപ്പം ദൃശ്യങ്ങളുടെ ആകർഷണിയതുമാണ് എന്ന് തെളിയിക്കുന്നു. ചടുലമായ  രംഗങ്ങളാണ് സത്യൻ സൂര്യൻ ഛായാഗ്രഹണത്തിലുടെ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ്  സംഗീതവും ,പശ്ചാത്തല സംഗീതവും സിനിമയുടെ ഹൈലൈറ്റാണ് . ക്യാമ്പസ് രാഷ്ടീയം അനിവാര്യമാണെന്ന് പറയാൻ സംവിധായകൻ മടിച്ചില്ല .

എന്നാൽ ലോകേഷ് ജനകരാജിന്റെ " കൈദി " യുടെ നിലവാരത്തിലേക്ക്  " മാസ്റ്റർ " എത്തിയില്ല എന്നത് ഒരു യഥാർത്ഥ്യവുമാണ് .

Rating : 3.5 / 5 .

സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.