തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് ( 63) അന്തരിച്ചു.


തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്കുശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

'ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം പ്രായിക്കര പാപ്പാന്‍, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 


'കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞിരുന്നു. ഇത് അദ്ദേഹമാണ് സംവിധാനം ചെയ്തത്. 
ഇത് പ്രേക്ഷകരിലേക്ക് എത്തുന്നതിന്  മുന്‍പാണ് മരണം.ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു " കാക്കത്തുരുത്ത് " .
പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിട്ടുണ്ട് . ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രം നിർമ്മിക്കുന്നത് .

No comments:

Powered by Blogger.