" മാസ്റ്റർ " U/A സർട്ടിഫിക്കറ്റ്.
" മാസ്റ്റര്‍ "  ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് സംവിധായകന്‍ ലോകേഷ് കനകരാജ് പങ്കുവച്ചിരിക്കുന്നത്. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും .

" മാസ്റ്റര്‍ " ട്രാവന്‍കൂര്‍ ഏരിയയുടെ വിതരണ അവകാശം മാജിക് ഫ്രെയിംസിനും കൊച്ചിന്‍ മലബാര്‍ ഏരിയയുടെ വിതരണ അവകാശം ഫോര്‍ച്യൂണ്‍ സിനിമാസുമാണ് .

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറോമിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഒരു കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് അഭിനയിക്കുന്നത്. 

അനിരുദ്ധ് രവിചന്ദർ സംഗീതവും ,
സത്യന്‍ സൂര്യ ഛായാഗ്രഹണവും , ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
 

No comments:

Powered by Blogger.