നിഗൂഡതകൾ ഒളിപ്പിച്ച് " അനുരാധ Crime No. 59 / 2019 " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . 

നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ നിരവധിപേർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവത്തകർ ഒരുക്കിയ ഗംഭീര ട്രീറ്റ് തന്നെയാണിത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. 

ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു. 35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ്.

ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.