വിജയ് ആന്റണി നായകനാകുന്ന " വിജയ രാഘവൻ " ആനന്ദ് ക്യഷ്ണൻ സംവിധാനം ചെയ്യുന്നു. ജനുവരി രണ്ടിന് ടീസർ റിലീസ് .



വിജയ് ആന്‍റണിയെ നായകനാക്കി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിജയരാഘവന്‍'. ആത്മികയാണ് നായിക.

വിജയരാഘവന്റെ  ടീസര്‍ (2-1-21) 2021 ജനുവരി (2:01 PM) രണ്ട് മണി ഒരു മിനിറ്റിന് റിലീസ് ചെയ്യും. തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ഈ ചിത്രം നിര്‍മ്മിക്കുന്നതിനാല്‍ അതാത് ഭാഷകളില്‍ ടീസര്‍ അവതരിപ്പിക്കും.

 
ഇന്‍ഫിനിറ്റി ഫിലിംസ് വെന്‍ചേര്‍സ് അവതരിപ്പിക്കുന്ന ചേണ്ടൂര്‍ഫിലിം ഇന്‍റര്‍നാഷണലിന്‍റെയും ടി. ഡി രാജയുടേയും ബാനറില്‍ ടി .ഡി രാജയും, ഡി. ആര്‍ സഞ്ജയ് കുമാറും ചേര്‍ന്നാണ്  'വിജയരാഘവന്‍' നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം എന്‍ .എസ് ഉദയകുമാറും , സംഗീതം നിവാസ് കെ പ്രസന്നയും ,എഡിറ്റിംഗ്  വിജയ് ആന്റണിയും,കോ പ്രൊഡ്യൂസര്‍സ്കമല്‍ ബോഹ്‌റ,ലളിത ധനഞ്ജയന്‍, ബി പ്രദീപ്, പങ്കജ് ബൊഹ്‌റ,എസ വിക്രം കുമാര്‍ എന്നിവരും ,ഡിസൈന്‍ ശിവയും , 
പി. ആര്‍. ഒ -എ .എസ് ദിനേശും നിർവ്വഹിക്കുന്നു.  

No comments:

Powered by Blogger.