പ്രശസ്ത സംവിധായകൻ കണ്ണൻ താമരക്കുളം വിവാഹിതനായി. വധു വിഷ്ണുപ്രഭ .
പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. ഇന്ന് രാവിലെ ഒൻപതിന് മാവേലിക്കര 
ചെട്ടിക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള അനുഗ്രഹ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു വിവാഹം .

പത്തനംതിട്ട തിരുവല്ല സ്വദേശി വിഷ്ണുപ്രഭയാണ് വധു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾമാത്രമെ വിവാഹത്തിന് എത്തിയിരുന്നുള്ളു. 

തിങ്കള്‍ മുതല്‍ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, പട്ടാഭിരാമന്‍ മുതലായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് കണ്ണന്‍ താമരക്കുളം. മലയാള ചിത്രങ്ങള്‍ക്കുപുറമേ തമിഴിൽ  സുരയാടല്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 

അമ്മതൊട്ടില്‍, അക്കരെ ഇക്കരെ, സ്വാമി അയ്യപ്പന്‍ മുതലായ സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍സീരിയലുകള്‍ക്കുപിന്നിലും കണ്ണന്‍ താമരക്കുളം പ്രവര്‍ത്തിച്ചു. 
 

" മരട് 357നുശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ത്രില്ലര്‍ചിത്രം " ഉടുമ്പിന്റെ " ഷൂട്ടിംഗ്  ഉടൻ ആരംഭിക്കും. 

സംവിധായകൻ കണ്ണൻ താമരക്കുളത്തിനും ,വധു വിഷ്ണു പ്രഭയ്ക്കും സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിവാഹ മംഗളാശംസകൾ .

സലിം പി. ചാക്കോ .
 

No comments:

Powered by Blogger.