മീനാക്ഷിയുടെ " അമീറാ " റിയാസ് മുഹമ്മദ് സംവിധാനം ചെയ്യുന്നു.


ബാലതാരം മീനാക്ഷി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണ് " അമീറാ " .ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിയാസ് മുഹമ്മദാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്. 

കോട്ടയം രമേശ് , ആരിഷ് അനൂപ് , കോട്ടയം പുരുഷൻ , ബോബൻ ശമുവേൽ , സുമേഷ് ഗുഡ്ലക്ക് , സന്ധ്യ ,ഉമേഷ് ,സുജാത , മായ ,
രാഹുൽ ഫിലിപ്പ്, പോൾ ഷെറിൻ, രാജീവ്‌, വിഷ്ണു  എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

പി. പ്രജിത്ത് ഛായാഗ്രഹണവും , സനൽ രാജ് എഡിറ്റിംഗും , ജിജോ ജോസ് അസോസിയേറ്റ് ഡയറ്ക്ഷനും , മീനാക്ഷിയുടെ പിതാവ് അനൂപ് പാദുവ ,സമീർ എന്നിവർ തിരക്കഥയും നിർവ്വഹിക്കുന്നു. പ്രൊജക്റ്റ്‌ ഡിസൈൻ റിയാസ് മുഹമ്മദ്‌, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജീവ്‌ ശേഖർ , ബിജിഎം ജോയൽ ജോൺസ്, കല ടി പി ഫർഷാൻ, വസ്ത്രാലങ്കാരം ഫാരിസ് മുഹമ്മദ്‌ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ജിഡബ്ല്യൂകെ എന്റർടെയ്ൻമെന്റിസിന്റെ ബാനറിൽ 
അനിൽകുമാറാണ്  " അമീറാ " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.