" കള്ള് ,കാക്ക തുരുത്തിലെ പ്രണയകഥ " .മഞ്ജു വാര്യർ, വിനീത് ശ്രീനിവാസൻ ,സൗബിൻ സാഹിർ, അപർണ്ണ ബാലമുരളി എന്നിവരുടെ പൂർണ്ണ സഹകരണത്തോടെ പുറത്തിറങ്ങുന്ന ഷാപ്പ് പാട്ടാണ് കള്ള്.അനീഷ് ഗോവിന്ദ് നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ഷാപ്പ്പാട്ട് ജനുവരി മുന്നിന്  ബുബുസ് ബ്ലോഗ് ബൈ അനീഷ് ഗോവിന്ദ് എന്ന യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു.

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിന് ശേഷം, മണികണ്ഠൻ അയ്യപ്പ സംഗീതമൊരുക്കുന്ന കള്ള് എന്ന ഷാപ്പ്പാട്ടിൻ്റെ വരികൾ എഴുതിയത് മുത്തു ആലക്കലാണ് .
കാക്ക തുരുത്ത് ഗ്രാമത്തിലെ പാമ്പ് സാബുവിൻ്റേയും, ഗിരിജ ടീച്ചറുടെയും പ്രണയ കലാപമാണ് കഥയുടെ ഇതിവൃത്തം. കള്ളിന് പിന്നാലെ പായുന്ന കാക്ക തുരുത്ത് നിവാസികളുടെ കഥ.

കള്ളും, കലാപവും, പ്രണയവും കൂടി ചേരുമ്പോൾ കാക്ക തുരുത്തുകാരുടെ കള്ള് പെരുന്നാൾ ആരംഭിക്കുകയാണ്.
മുപ്പതോളം കലാകാരന്മാരെ അണിനിരത്തി, ലോക്ക് ഡൌൺ പരിമിതികൾക്കുള്ളിൽ ചിത്രീകരിച്ച കള്ള് പാട്ട് മലയാള സിനിമയിലെ പ്രമുഖരുടെ സഹകരണത്തോടെയാണ് പുറത്തു വരുന്നത് എന്നത് വലിയൊരു പ്രത്യേകതയാണ്.
എ.ജി ഫിലിംഹൗസിനു വേണ്ടി അനീഷ് ഗോവിന്ദ് നിർമ്മാണവും, സംവിധാനവും, നിർവ്വഹിക്കുന്ന കള്ള് പാട്ടിൻ്റെ ക്യാമറ - ജിതിൻ വി.രാജ്, കഥ, തിരക്കഥ - അനീഷ് ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - നിഷാദ് ഹസ്സൻ, എഡിറ്റിംഗ്, കളറിംഗ് - ബിബിൻ സി.എ, ബിലാൽ, അസോസിയേറ്റ് ഡയറക്ടർ -സനൽ കെ.ബാബു, മേക്കപ്പ് -ജിത്ത് വടൂക്കര, ആർട്ട് - ത്രായാംബക്റൺദേവ് ,വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ- ത്രാ യാംബക്റൺദേവ് ,വസ്ത്രാലങ്കാരം - മെൽവിൻ തൃശൂർ, മാനേജർ - വേണു പാതേർണ, പോസ്റ്റർ - ബ്ലാക്ക്മാജിക് സ്റ്റുഡിയോസ്, അധിൻ ഒല്ലൂർ, പി.ആർ.ഒ- അയ്മനം സാജൻ.
അനീഷ് ഗോവിന്ദ് ,സീത, വിജയൻ കൊള്ളന്നൂർ, രാജൻ, ശശീധരൻ എ എസ് അറക്കൽ, ഷൈജ വിജയൻ, ശ്യാം, ബൈജു പൂത്തോൾ എന്നിവർ അഭിനയിക്കുന്നു .അയ്മനം സാജൻ.

No comments:

Powered by Blogger.