ഇന്ത്യൻ പനോരമയിലേക്ക് ട്രാൻസ് , സേഫ് , കെട്ട്യോളാണ് എന്റെ മാലാഖ ,താഹിറ , കപ്പേള എന്നി ചിത്രങ്ങൾ .

ഇന്ത്യയുടെ അൻപത്തിഒന്നാമത്  രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 
ഇരുപത്തിമൂന്ന് കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) ഇരുപത്  കഥേതര ചിത്രങ്ങളും (നോണ്‍ ഫീച്ചര്‍) അടങ്ങുന്നതാണ് ഇത്തവണത്തെ പനോരമ. മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവും ഇടം നേടിയിട്ടുണ്ട്. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ലിസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രദീപ് കാളിപുറയത്തിന്‍റെ 'സേഫ്', അന്‍വര്‍ റഷീദിന്‍റെ 'ട്രാന്‍സ്', നിസാം ബഷീറിന്‍റെ 'കെട്ട്യോളാണ് എന്‍റെ മാലാഖ', സിദ്ദിഖ് പരവൂരിന്‍റെ 'താഹിറ', മുഹമ്മദ് മുസ്‍തഫയുടെ 'കപ്പേള' എന്നിവയാണ് ഫീച്ചര്‍ വിഭാഗം പനോരമയിലേക്ക് മലയാളത്തില്‍നിന്ന് ഇടം പിടിച്ചിരിക്കുന്ന സിനിമകള്‍.

No comments:

Powered by Blogger.