ജുഡ് ആന്റണി ജോസഫിന്റെ " സാറാസ് " പൂർത്തിയായി. അന്ന ബെൻ , സണ്ണി വെയ്ൻ എന്നിവർ പ്രധാന വേഷങ്ങളിൽ '

അന്ന ബെന്നും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളാകുന്ന " സാറാസ് " ഷൂട്ടിംഗ് പൂർത്തിയായി. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്. 

പി.കെ. മുരളിധരൻ ,ശാന്ത മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും ,ഷാൻ റഹ്മാൻ സംഗീതവും , റിയാസ് ബദർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. 

വിനീത് ശ്രീനിവാസൻ ,
അജു വർഗ്ഗീസ് ,സിജു വിൽസൺ ,സിന്ദ്ര എന്നിവരോടൊപ്പം തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം ,പ്രശാന്ത് നായർ ഐ.ഏ.എസ് തുടങ്ങിയവരും  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജൂഡി ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് " സാറാസ് " .

സലിം പി. ചാക്കോ 

No comments:

Powered by Blogger.