പ്രിയപ്പെട്ട അനിലും നമ്മളെ വിട്ടു പോയി ....

പ്രിയപ്പെട്ട അനിലും
നമ്മളെ വിട്ടു പോയി ..
അഭിനയരംഗത്ത്
ഉയർച്ചയുടെ പടവുകൾ
താണ്ടിത്തുടങ്ങിയതേ
ഉണ്ടായിരുന്നുള്ളൂ ..
" സമർപ്പണം "  
എന്ന സിനിമയിലാണ്
ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളത്.
കെ.ഗോപിനാഥൻ സംവിധാനം ചെയ്ത ആ ചിത്രത്തിലായിരിക്കണം ഒരു പക്ഷേ അനിൽ ആദ്യമായി
നായകവേഷത്തിൽ എത്തിയത്.

അന്നു തുടങ്ങിയ പരിചയം .
ഇന്നും മുറിയാതെ ആ ബന്ധം ..

ഇടയ്ക്കിടെയുള്ള വിളികളിൽ
എവിടെയോ അനിലിൻ്റെ മനസ്സിൽ
ദുഃഖത്തിൻ്റെ ലാഞ്ചന ഉണ്ടായിരുന്നു.

ദു:ഖങ്ങളില്ലാത്ത ലോകത്തേക്ക്
അനിൽ യാത്രയായി.

കഴിവുള്ള ഒരു
കലാകാരനെക്കൂടി
സിനിമാലോകത്തിന്
നഷ്ടമായി ..
പ്രണാമം ..

ഷാജി പട്ടിക്കര

No comments:

Powered by Blogger.