ബേബി അനന്യ ബിഗ് സ്ക്രീനിലേക്ക് .


ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ആടിയും പാടിയും അരങ്ങു നിറഞ്ഞ് കുടുംബ പ്രേക്ഷകരുടെ മനംകവര്‍ന്ന ബേബി അനന്യ മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയിരിക്കുന്നു.

അനന്യയുടെ പാട്ടും ഡാന്‍സും കളിയും ചിരിയും വര്‍ത്തമാനങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു. ഫ്‌ളവേഴ്‌സ് പീപ്പിള്‍ ചോയ്‌സില്‍ ഏറ്റവും ജനപ്രീതി നേടിയ ഗായികയാണ് ബേബി അനന്യ.

 ഇന്ന് ചിത്രീകരണം ആരംഭിച്ച 'അനുരാധ ക്രൈം നമ്പര്‍ 59/2019' എന്ന സിനിമയില്‍ നായകവേഷമണിയുന്ന നടന്‍ ഇന്ദ്രജിത്തിന്റെ മകളായിട്ടാണ് അനന്യ അഭിനയിക്കുന്നത്.

No comments:

Powered by Blogger.