നടൻ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
പ്രജേഷ് സെന്‍ ചിത്രം 'വെള്ളം' സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വന്‍ അപകടം ഉണ്ടായത്. നടന്‍ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ജയസൂര്യ പവര്‍ ടില്ലര്‍ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

നടന്‍ ഓടിച്ചുകൊണ്ട് വന്ന വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവര്‍ത്തകര്‍ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു അപകടത്തില്‍ നിന്നാണ് ജയസൂര്യ രക്ഷപ്പെട്ടത്.

ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്തം ലോക്കേഷനില്‍ പലരെയും ഞെട്ടിച്ചു.

പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച സിനിമയാണിത് .മറ്റെവിടെയും തിരഞ്ഞുപോകേണ്ട...  നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ "  വെള്ളം " 
ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയുന്ന ചിത്രമാണിത്. 

സംയുക്ത മോനോൻ ,ദിലീഷ് പോത്തൻ ,സിദ്ദിഖ് , ഇടവേള ബാബു , ജാഫർ ഇടുക്കി ,' സന്തോഷ്  കീഴാറ്റൂർ ,നിർമ്മൽ പാലാഴി, വിജിലേഷ് ,സ്നേഹ പാലേരി  എന്നിവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് എൽഎൽ പിയുടെ  ബാനറിൽ മനു പി. നായർ ,ജോൺ കുടിയാൻമല എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , ബിജി ബാൽ സംഗീതവും , ബി.കെ. ഹരി നാരായണൻ ,നിധീഷ് നടേരി ,എന്നിവർ ഗാനരചനയും, ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ
 

No comments:

Powered by Blogger.