നടൻ എം.ജി സോമൻ അനുസ്മരണം ഡിസംബർ പന്ത്രണ്ടിന് തിരുവല്ലയിൽ .

നടൻ എം.ജി സോമൻ  അനുസ്മരണം ഡിസംബർ പന്ത്രണ്ടിന് തിരുവല്ലയിൽ നടക്കും  .രാവിലെ എട്ടിന് തിരുവല്ലയിലെ മണ്ണടിപ്പറമ്പിലെ വീട്ടിലെ  സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും  നടക്കും. 

എം.ജി. സോമൻ ഫൗണ്ടേഷന്റെയും ,തിരുമുലപുരം ആസാദ്നഗർ റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ്  അനുസ്മരണം സംഘടിപ്പിക്കുന്നതെന്ന് എം.ജി സോമൻ ഫൗണ്ടേഷൻ ചെയർമാൻ ബ്ലസ്സി , വർക്കിംഗ് ചെയർമാൻ ജോർജ്ജ് മാത്യു ,സെക്രട്ടറി കൈലാസ് എസ്. , ട്രഷറാർ സുജാത സോമൻ എന്നിവർ അറിയിച്ചു.

No comments:

Powered by Blogger.