" തരംഗം സ്യഷ്ടിച്ച് " ദൃശ്യം 2 " ടീസർ .

               " ദൃശ്യം 2 " ടീസർ .

" ദൃശ്യം 2 " ഒടിടി റിലീസിന് തയ്യാറാകുന്നു. മോഹൻലാൽ നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്  ജിത്തു ജോസഫാണ് .

ഒടിടി പ്ലാറ്റ് ഫോമമായ ആമസോൺ പ്രൈം വീഡിയോയിൽ ആണ് " ദൃശ്യം 2 " റിലിസ് ചെയ്യുന്നത്. എകദേശം 240 രാജ്യങ്ങളിൽ ഒരു ദിവസം ഈ ചിത്രം എത്തും. 

" ദൃശ്യം "  സിനിമ നിർത്തിയിടത്ത് തന്നെയാണ് ദൃശ്യം 2 ആരംഭിക്കുന്നത്. ജോർജ്ജ്കുട്ടിയും കുടുംബവും ഒരു രാത്രിയിൽ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് ടീസറിൽ പറയുന്നത്. 

മീന ,സിദ്ദിഖ് ,ആശാ ശരത്ത് ,അൻസിബ , എസ്താർ ,മുരളിഗോപി ,സായ്കുമാർ , ഗണേഷ് കുമാർ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം  നിർവ്വഹിക്കുന്നത് . 
ആശീർവാദ് സിനിമാസിന്റ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് " ദൃശ്യം 2 " നിർമ്മിക്കുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.