" സുമേഷ് & രമേഷ് " ജനുവരി 22 ന് പ്രൈം റീൽസിൽ റിലീസ് ചെയ്യും.

ശ്രീനാഥ് ഭാസി ,ബാലു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രമാണ് " സുമേഷ് & രമേഷ് " .

ജനുവരി 22 ന് പ്രൈം റീൽസിലാണ് 
ഒടിടി റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വൈറ്റ് സാൻഡ്സ് മീഡിയ ഹൗസിന്റ ബാനറിൽ കെഎൽ 7 എന്റെർടെയ്ൻ നുമായി ചേർന്ന് ഹരീദ്ഖാനാണ് ഈ  ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

തിരക്കഥ സനൂപ് തൈക്കുടം ,ജോസഫ് വിജീഷ് എന്നിവരും ,ഛായാഗ്രഹണം ആൽബിയും, എഡിറ്റിംഗ് അയൂബ്ഖാനും ,സംഗീതം യാക്സൺ ഗാരി പേരേര ,നേഹ നായർ എന്നിവരും നിർവ്വഹിക്കുന്നു. 

No comments:

Powered by Blogger.