ബിബിൻ ജോർജും ,വിഷ്ണു ഉണ്ണികൃഷ്ണനും സംവിധായകരാവുന്ന ചിത്രം 2021ൽ . നിർമ്മാണം : ബാദുഷ .സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച്  മലയാളികളുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. 

ഈ വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് അവർ ഒരുങ്ങുകയാണ് ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. 

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

No comments:

Powered by Blogger.