" STDXE 99Batch " പൂജ നടന്നു. സംവിധാനം : ജോബി ജോൺ .



മിനി മാത്യു പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന " STD X E 99 Batch " എന്ന സിനിമയുടെ പൂജയും ,ആദ്യ ക്ലാപ്പും ,മോഷൻ പോസ്റ്റർ റിലീസും എറണാകുളം ഇടപ്പള്ളി അച്ചുമനദേവീ ക്ഷേത്രസന്നിധിയിൽ നടന്നു. 

ജനപ്രിയ നായകൻ ദിലീപ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ആദ്യക്ലാപ്പും ,മോഷൻ പോസ്റ്റർ ലോഞ്ചിംഗ് നടൻ ആന്റണി വർഗ്ഗീസും ( പെപ്പെ ) , സംവിധായകനും നടനുമായ അരുൺഗോപി ഭദ്രദീപം . തെളിയിക്കലും നിർവ്വഹിച്ചു. 

സംവിധായകരായ ജി. മാർത്താണ്ഡൻ ,ബോബൻ ശമുവേൽ ,സന്ദീപ് സേനൻ ,ബി.സി. നൗഫൽ എന്നിവരും നടി നടൻമാരായ ബിജുക്കുട്ടൻ ,ഷാജു ശ്രീധർ , ചാന്ദിനി ,പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ ,നോബിൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

ജോഷി ജോൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷാജു ശ്രീധറിന്റെ മകൾ നന്ദന ഷാജു  അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രേത്യകതയുണ്ട്. 

ഹൈസ്ക്കൂൾ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം കായികരംഗത്തിനും ,പ്രണയത്തിനും പ്രാധാന്യം നൽകുന്നു. 

Std X E 99 BATCH Pooja Link: 




സലിം പി .ചാക്കോ .
cpk desk .

No comments:

Powered by Blogger.