പ്രശ്സ്ത താരദമ്പതികളായ ഷാജു ശ്രീധർ, ചാന്ദിനി എന്നിവരുടെ മകൾ നന്ദന ഷാജു " STDXE 99 Batch" ലൂടെ സിനിമയിലേക്ക്.


പ്രശസ്ത താരദമ്പതികളായ ഷാജു ശ്രീധർ  ,ചാന്ദിനി എന്നിവരുടെ മകൾ നന്ദന ഷാജു നായികയാവുന്ന ചിത്രമാണ് " STD X E 99 Batch " .

ശാസ്ത്രിയ സംഗീതം , മോണോ ആക്ട് ,എന്നിവയിലൂടെ ശ്രദ്ധ നേടിയാണ്  നന്ദന ഷാജു സിനിമയിലെത്തുന്നത് . ക്ലാസിക് ഡാൻസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നന്ദനയുടെ  നിരവധി ടിക്ടോക്കുകൾ വൈറലായിരുന്നു. 

നിരവധി സിനിമകളിൽ അവസരം വന്നെങ്കിലും " STDXE 99 Batch " ന്റെ പ്രമേയത്തിന്റെ പുതുമയാണ് അഭിനയിക്കാൻ നന്ദന തയ്യാറായത്. 
പാലക്കാട് മേഴ്സി കോളേജിൽ അവസാന വർഷ ബയോടെക് വിദ്യാർത്ഥിനിയാണ് നന്ദന ഷാജു.

നവംബർ 26 ന് കോട്ടയത്ത് ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രം  ജോഷി ജോൺ സംവിധാനം ചെയ്യുന്നു.

മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു ,ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍,
കിച്ചു ടെല്ലസ്,കോട്ടയം നസീര്‍,
ചെമ്പില്‍ അശോകന്‍,ബിറ്റോ ഡേവീസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍,അനീഷ് ഗോപാല്‍,ചിനു കരുവിള,ഗീതി സംഗീത എന്നിവർ അഭിനയിക്കുന്നു .

ഛായാഗ്രഹണം മധേഷും ,ഗാനരചന   രഞ്ജിത്ത് ചിറ്റാഡേയും ,സംഗീതം  അരുണ്‍ രാജും ,കോ പ്രൊഡ്യൂസേഴ്സ്  മധേഷ്,സെല്‍വയും ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനോയും ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂരും ,കലാ സംവിധാനം കോയാസും , മേക്കപ്പ് ലിബിൻ  മോഹനനും ,വസ്ത്രാലങ്കാരം
അയ്യപ്പന്‍ ആര്‍.നാഥും, സ്റ്റിൽസ്ശ്രീനി മഞ്ചേരിയും ,പരസ്യക്കല മനു ഡാന്‍വിസിയും ,എഡിറ്റിംഗ് ഷാജി  വി .ഷാജിയും ,  അസോസിയേറ്റ് ഡയറക്ടര്‍ സിജോ ജോസഫും, പ്രൊജക്ട്  കോ ഓര്‍ഡിനേറ്റര്‍ രാജീവ് എസും ,ശബ്ദ ലേഖനം രഞ്ജു രാജ് മാത്യുവും ,വാര്‍ത്ത പ്രചരണം എ. എസ് .ദിനേശും നിർവ്വഹിക്കുന്നു. 

 " STD X E 99 Batch "  സിനിമയുടെ പൂജയും ,ആദ്യ ക്ലാപ്പും ,മോഷൻ പോസ്റ്റർ റിലീസും എറണാകുളം ഇടപ്പള്ളി അച്ചുമനദേവീ ക്ഷേത്രസന്നിധിയിൽ നടന്നു. 

ജനപ്രിയ നായകൻ ദിലീപ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന ആദ്യക്ലാപ്പും ,മോഷൻ പോസ്റ്റർ ലോഞ്ചിംഗ് നടൻ ആന്റണി വർഗ്ഗീസും ( പെപ്പെ ) , സംവിധായകനും നടനുമായ അരുൺഗോപി ഭദ്രദീപം . തെളിയിക്കലും നിർവ്വഹിച്ചു. 

സംവിധായകരായ ജി. മാർത്താണ്ഡൻ ,ബോബൻ ശമുവേൽ ,സന്ദീപ് സേനൻ ,ബി.സി. നൗഫൽ എന്നിവരും നടി നടൻമാരായ ബിജുക്കുട്ടൻ ,ഷാജു ശ്രീധർ , ചാന്ദിനി ,പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ ,നോബിൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഹൈസ്ക്കൂൾ ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഈ ചിത്രം കായികരംഗത്തിനും ,പ്രണയത്തിനും പ്രാധാന്യം നൽകുന്നു. 

Std X E 99 BATCH Pooja Link: 

https://youtu.be/ejnZCuGZxRAസലിം പി .ചാക്കോ .
cpk desk .

No comments:

Powered by Blogger.