നടൻ സുരേഷ്ഗോപി പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിന്റെ തിരുസന്നിധിയിൽ എത്തി.

മലയാളത്തിൻ്റെ പ്രിയ നടൻ  സുരേഷ് ഗോപി ,  തൻ്റെ വിശ്വാസ ജീവിതത്തിൽ ഉന്നത സ്ഥാനം നൽകിയിട്ടുള്ള പാലാ അമലോത്ഭവ കുരിശുപള്ളി മാതാവിൻ്റെ തിരുസന്നിധിയിൽ എത്തി.                

ഇരുപത്തഞ്ചോളം വർഷങ്ങൾക്ക് മുമ്പ് തൻ്റെ സൂപ്പർ ഹിറ്റ് ചിത്രം 'ലേലം '  ചിത്രീകരണ സമയത്താണ് അദ്ദേഹം ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിന്  ശേഷം പാലായിൽ വരുമ്പോഴൊക്കെ മാതാവിൻ്റെ അടുത്തെത്തി പ്രാർത്ഥിച്ച് മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളൂ.. തൻ്റെ 'കാവൽ ' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്. 

കുരിശുപള്ളിയിലെ പ്രാർത്ഥനക്ക്  ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒറ്റക്കൊമ്പൻ സിനിമയുടെ സംവിധായകൻ മാത്യൂസ് തോമസ്  അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

No comments:

Powered by Blogger.