" നിഴൽ " ഫസ്റ്റ് ലുക്ക് പോസ്റ്റ൪ .

കുഞ്ചാക്കോ ബോബൻ , നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ. ഭട്ടതിരി സംവിധാനം ചെയ്യുന്ന " നിഴൽ'' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രമുഖ സംവിധായകരായ ഫാസിൽ , ജോഷി , കമൽ ,സിബി മലയിൽ , സത്യൻ അന്തിക്കാട് , ലാൽജോസ് , വി കെ. പ്രകാശ് , ഡോ. ബിജു , ബോബൻ ശമുവേൽ ,ജി. മാർത്താണ്ഡൻ , റോഷൻ ആൻഡ്രൂസ് ,ആഷീഖ് അബു, എം. പത്മകുമാർ , വൈശാഖ് ,സന്തോഷ് വിശ്വനാഥ് ,സിദ്ധാർത്ഥ് ശിവ , രമേഷ് പിഷാരടി തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്തു.

 ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റിൽ ഡിസൈൻ, മേക്കപ്പ് റോണക്സ് സേവ്യർ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. ജിനു.വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

No comments:

Powered by Blogger.