എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ :ശ്രീകുമാരൻ തമ്പി.

ഇന്ന് വൃശ്ചികമാസത്തിലെ തൃക്കാർത്തിക 
എല്ലാവർക്കും നന്മകൾ നേരുന്നു.

വൃശ്ചിക കാർത്തികപ്പൂ വിരിഞ്ഞു 
വീടായ വീടെല്ലാം പൊന്നണിഞ്ഞു 
ആ ദീപഗംഗയിൽ ആറാടി നിൽക്കുമ്പോൾ 
ആ ഗാനമെന്നെയും തേടി വന്നു.
  *******
വിധുമുഖീ നിൻ ചിരി കണ്ടു വിടർന്നു 
വൃശ്ചിക തൃക്കാർത്തിക 
ലക്ഷം ദീപങ്ങളൊരുമിക്കും വദനം 
ലക്ഷം പുഷ്പങ്ങളർച്ചിക്കും നയനം 
**********
കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ 
കായൽത്തീരഞൊറികൾ തിളങ്ങിയല്ലോ 
കുളിരിൻ മലരുതിരും പാതിരാവിൽ 
കൂട്ടിനു പോരുമോ പൈങ്കിളിയേ.....
*********
തുളസീവിവാഹനാളിൽ 
തുംഗമാമാകാശപ്പടവിൽ
വൃശ്ചികക്കാർത്തിക വിളക്കു വെച്ചു
വിരഹി ഞാനതു കണ്ടു വേദനിച്ചു.

No comments:

Powered by Blogger.