മലയാളത്തിൽ പുതിയ ഒരു OTT പ്ലാറ്റ്ഫോം " VNEXT " .


മലയാള ചലച്ചിത്ര മേഖലയിലെയും മാദ്ധ്യമ രംഗത്തെയും ഏതാനം  പേരുടെ കൂട്ടായ്മയായ " റോഡ്ട്രിപ്പ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് " ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി തുടങ്ങുന്ന  " ഒടിടി " പ്ലാറ്റ് ഫോമിന്റെ  വിർച്ച്വൽ ലോഗോ പ്രകാശനം നടൻ മധു നിർവ്വഹിച്ചു .
ചെയർമാൻ ഇടവേള ബാബു , സി. ഇ .ഒ പ്രകാശ് മേനോൻ ,ഡയറ്കടറൻമാരായ അജയകുമാർ ,രവീഷ് , സഫാൻ  എന്നിവർ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു .2021 ജനുവരി ഒന്ന് മുതൽ സ്ട്രീമിംങ്ങ് ആരംഭിക്കുന്ന " VNEXT " മലയാളികൾക്കായി വിനോദത്തിനും ,വിജഞാനത്തിനും മുൻതൂക്കമുള്ള പ്ലാറ്റ്ഫോം ആയിരിക്കും .മലയാള ചിത്രങ്ങൾ ,വിനോദ - വിഞ്ജാന പരിപാടികൾ, സെലിബ്രറ്റി ഷോകൾ , റിയാലിറ്റി പരിപാടികൾ തുടങ്ങിയവ ഈ പ്ലാറ്റ്ഫോമിൽ ഉണ്ടാവും.No comments:

Powered by Blogger.