കുഞ്ചാക്കോ ബോബൻ ,നയൻതാര ചിത്രം " നിഴൽ " ഷൂട്ടിംഗ് തുടങ്ങി.
സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. നയൻതാര കുഞ്ചാക്കോ ബോബൻ നായിക നായകന്മാരാവുന്ന ഈ ചിത്രം ആന്‍റോ ജോസഫ് ഫിലിം കമ്പനി, മെയ്‍ലോഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സഞ്ജീവാണ്.ദീപക് ഡി മേനോൻ ഛായാ​ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിർവഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുൺ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റിൽ ഡിസൈൻ, മേക്കപ്പ്- റോണക്സ് സേവ്യർ. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ് ആണ്. 

ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'നിഴലി'നുണ്ട്.പൂര്‍ണ്ണമായും എറണാകുളമാണ് ലൊക്കേഷന്‍. 45 ദിവസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 
ലാല്‍, സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഥയുടെ വിശദവിവരങ്ങളൊന്നും ഇനിയും പുറത്തു വിട്ടിട്ടില്ല. 

ശിവപ്രസാദ് ഒറ്റപ്പാലം
#kunjackoboban #nayanthara #aopunnbattathiri #filmnizhal #badusha

No comments:

Powered by Blogger.