കോതമംഗലം - ബാംഗ്ലൂർ നഗരത്തിലെ ഗൗഡയുടെ കഥ.


ബാംഗ്ലൂർ സിറ്റിയെ മാറ്റിമറിച്ച കെമ്പെ ഗൗഡയുടെ കഥ പറയുകയാണ് കോതമംഗലം എന്ന ചിത്രം.നാഗൻ പിക്ച്ചേഴ്സിനു വേണ്ടി കെ.നാഗൻ പിള്ള നിർമ്മിക്കുന്ന ഈ ചിത്രം മഹേഷ് സുഹാധാരെ സംവിധാനം ചെയ്യുന്നു. 
പ്രിയാമണി, അംബരീഷ്, ദർശൻ, രചിതാറാം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

അനീതിക്ക് എതിരെ പടപൊരുതുന്നവനാണ് കെമ്പെ ഗൗഡ. ഗ്രാമത്തിൽ നിന്ന് ബാംഗ്ലൂർ നഗരത്തിലെത്തിയ ഗൗഡ, അനീതിക്ക് എതിരെ പ്രതികരിച്ച് മുന്നോട്ട് പോയി. എല്ലാ മതവിഭാഗങ്ങൾക്കും, പട്ടിണിപ്പാവങ്ങൾക്കും, ഒരു തടസവുമില്ലാതെ ജീവിക്കാൻ പറ്റുന്ന ബാംഗ്ലൂർ സിറ്റിയായിരുന്നു ഗൗഡയുടെ സ്വപ്നം. അയാൾക്ക് എല്ലാ സപ്പോർട്ടുമായി ഒരു പെൺകുട്ടി കൂടെ ഉണ്ടായിരുന്നു. അവൾ അയാളുടെ പ്രണയിനിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല. ബാംഗ്ലൂർ നഗരം അവർ സ്വർഗ്ഗമാക്കി.
സ്വന്തമായി ഒരു കമ്പനി നടത്തുന്നവളാണ് സ്മിത (  പ്രിയമണി) അതിൻ്റെ അഹങ്കാരവും അവൾക്കുണ്ടായിരുന്നു. സ്മിതയുടെ കബനിയിലാണ് ഗൗഡയുടെ പ്രണയിനി ജോലി ചെയ്തിരുന്നത്.
നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്നവനാണ് ദർശൻ. ലാൻഡ് മാഫിയ ജനങ്ങളിൽ നിന്ന് ഭൂമി, രഹസ്യമായി തട്ടിയെടുക്കുന്നത് ഒരു ഞെട്ടലോടെയാണ് ദർശൻ മനസിലാക്കിയത്.ഇതിനെതിരെ പ്രതികരിക്കാൻ ദർശൻ തീരുമാനിച്ചു.അതോടെ, ലാൻഡ് മാഫിയ അയാൾക്ക് എതിരായി .പക്ഷേ, ദർശനെ സപ്പോർട്ട് ചെയ്യാൻ ഗൗഡ ഉണ്ടായിരുന്നു.ഗൗഡ, ദർശൻ സഖ്യം ബാംഗ്ലൂർ സിറ്റിയെ ഉടച്ചുവാർക്കുന്നു.

ഒരു ആക്ഷൻ എൻ്റർടൈനറാണ് കോതമംഗലം എന്ന ചിത്രം. എല്ലാ പ്രേക്ഷകരെയും ആകർഷിക്കുന്ന ,കഥയും ആവിഷ്ക്കരണവും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
നാഗൻ പിക്ച്ചേഴ്സിനു വേണ്ടി കെ.നാഗൻപിള്ള നിർമ്മിക്കുന്ന കോതമംഗലം മഹേഷ് സുഹാധാരെ സംവിധാനം ചെയ്യുന്നു.തിരക്കഥ  കൈലാഷും , ക്യാമറ സത്യനാരായണനും ,ഗാനങ്ങൾ  കൈലാഷും ,സംഗീതം  വി.ഹരികൃഷ്ണയും നിർവ്വഹിക്കുന്നു.  
ആലാപനം ജഗദീഷ്, കമലജ, സുന്ദർ, സുർമുഖി, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം  നാഗൻ പിക്ച്ചേഴ്സ്.

ഡോ.അംബരീഷ്, ദർശനം, പ്രിയാമണി, സുമലത രചിതാറാം, കെല്ലി ഡോർജി, ഉമാശ്രീ, സബത്ത് രാജ്, രവികാലെ, സൗരവ്, സാധു കോകില, ബുള്ളറ്റ് പ്രകാശ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

             

No comments:

Powered by Blogger.