സോഹൻ സീനുലാലിന്റെ " അൺലോക്ക് " തുടങ്ങി.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്ര സംരംഭം "അൺലോക്ക് " തൃപ്പൂണിത്തുറയിൽ ആരംഭിച്ചു . സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ദീപം കൊളുത്തിയ  ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ കാരണം അണിയറ പ്രവർത്തകർ മാത്രമെ സംബന്ധിച്ചുള്ളു .

മോഷൻ പ്രൈം മൂവീസിന്റെ ബാനറിൽ സജീഷ്‌ മഞ്ചേരി നിർമ്മിക്കുന്ന '"അൺലോക്ക് "' ൽ ചെമ്പൻ വിനോദ്‌ ജോസ് , മംമ്ത മോഹൻദാസ്‌, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്‌ , ഷാജി നവോദയ തുടങ്ങിയവർ അഭിനയിക്കുന്നു.

മലയാളത്തിലെ  എവർഗ്രീൻ ഹിറ്റ് മേക്കേഴ്‌സായ സിദ്ദിഖിന്റേയും ഷാഫിയുടെയും  പ്രിയ ശിഷ്യനായ സോഹൻ സീനുലാലിന്റെ രണ്ടാമത്തെ സിനിമയായ 'വന്യം ' ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു .

ഫെഫ്കയുടെ വർക്കിങ്ങ് സെക്രട്ടറി കൂടിയായ സോഹൻ സീനുലാൽ ചലച്ചിത്ര തൊഴിലാളി സംഘടന രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വമാണ് .

No comments:

Powered by Blogger.