വിശപ്പകറ്റാൻ ഇനി അമീഷിന് പപ്പടം വിൽക്കേണ്ട ..



പറവൂര്‍ ചെറിയ പല്ലംതുരുത്തില്‍ തണ്ടാശേരി ഷാജി പ്രമീള ദമ്പതികളുടെ പത്തു വയസുകാരൻ മകന്‍ അമീഷാണ് പപ്പട വില്പനയിലൂടെ കുടുംബത്തിന് അത്താണിയായിരുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമീഷിന്റെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇത് കണ്ടതിനെ തുടർന്ന് സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ബന്ധപ്പെടുകയും ഇന്ന് ആ പയ്യന്റെ കുടുംബത്തിന് അവശ്യമായ അടിയന്തിര സഹായങ്ങൾ എത്തിച്ചു കൊടുത്തു.ബാദുഷയുടെ നേതൃത്വത്തിലുള്ള "ബാദുഷ ലൗവ്വേഴ്സ്" എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, ഗ്യാസ്സ് കണക്ഷൻ, മറ്റ് അടിയന്തിര സഹായങ്ങൾ എന്നിവ എത്തിച്ച് കൊടുത്തു.വ്യാഴാഴ്ച്ച നടന്ന ചടങ്ങിൽ മഞ്ജു ബാദുഷ,കോർഡിനേറ്റർമാരായ ഹമദ് ബിൻ ബാബ, ശിവപ്രസാദ് ഒറ്റപ്പാലം എന്നിവർ പങ്കെടുത്തു.

തളര്‍ന്ന് കിടക്കുന്ന അച്ഛൻ, കൂലി പണിക്കാരിയായ അമ്മ, സഹോദരി എന്നിവർ അsങുന്ന അമീഷിന്റെ കുടുംബം വാടകവീട്ടിലാണ് താമസം.
കരിമ്പാടം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയുമാണ് അമീഷ്.

No comments:

Powered by Blogger.