ആലപ്പുഴയിൽ നിന്ന് മറ്റൊരു താരോദയം : അനീറ്റാ ബോബൻമലയാള സിനിമയുടെ ഈറ്റില്ലമായ ആലപ്പുഴയിൽ നിന്ന് മറ്റൊരു താരറാണി കൂടി.അനീറ്റാ ബോബൻ എന്നറിയപ്പെടുന്ന ഈ നടി, ആലപ്പുഴ കാട്ടൂർ സ്വദേശിനിയാണ്. 

ആലപ്പുഴക്കാരനായ നിർമ്മാതാവ് അസീഫ് നിർമ്മിച്ച മൈഗ്രേറ്റ് ഗ്രാൻ്റ് ഫാദർ എന്ന ചിത്രത്തിൽ,നായികയായ ആശാ അരവിന്ദിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചതോടെയാണ്, ആലപ്പുഴക്കാരിയായ അനീറ്റാ ബോബൻ എന്ന നടിയെ സിനിമാ ലോകം പരിചയപ്പെടുന്നത്. മൈഗ്രേറ്റ് ഗ്രാൻ്റ് ഫാദർ എന്ന ചിത്രത്തിലെ പൂജ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കാൻ അനീറ്റാ ബോബന് കഴിഞ്ഞു. 

ചിത്രത്തിൻ്റെ സംവിധായകനും, നിർമ്മാതാവും, അണിയറ പ്രവർത്തകരും പൂർണ്ണ സപ്പോർട്ടായിരുന്നു.അതു കൊണ്ട് ധൈര്യത്തോടെ ക്യാമറായ്ക്ക് മുമ്പിൽ വരാൻ കഴിഞ്ഞു. എനിക്ക് ധൈര്യവും ആത്മവിശ്വാസവും തന്നതിന് എല്ലാവരോടും കടപ്പാടുണ്ട് "അനീറ്റാ ബോബൻ "  പറഞ്ഞു.

കല്ലുപെൻസിൽ എന്ന ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ചു കൊണ്ടാണ്, അനീറ്റ ആദ്യം സിനിമാരംഗത്തേക്ക് കടന്നു വരുന്നത്.ആദ്യ ചിത്രത്തിൽ തന്നെ അനീറ്റ മികച്ച അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.തുടർന്ന്, കുട്ടനാടൻമാർപ്പാപ്പ, മൈഗ്രേറ്റ് ഗ്രാൻ്റ് ഫാദർ എന്നീ ചിത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയയായി.
മികച്ചൊരു നർത്തകി കൂടിയായ അനീറ്റ, ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുണ്ട്. ഈ രംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഈ നടി, എറണാകുളത്ത് നടന്ന പലാന ബ്യൂട്ടി കോണ്ടസ്റ്റിൽ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടു.അതോടെ, മികച്ച സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനും അവസരം ലഭിച്ചു.

ബോബൻ ജോസഫ്, മിനി ബോബൻ ദമ്പതികളുടെ മകളായ, അനീറ്റാ ബോബൻ പുതിയ പല ചിത്രങ്ങളിലേക്കും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.മലയാളത്തിൽ  മികച്ചൊരു നടിയായി അനീറ്റബോബൻ മാറുന്ന കാലം വിദൂരമല്ല.
ഫോൺ - 9562291650                                                                                                      
                                                              
അയ്മനം സാജൻ .

No comments:

Powered by Blogger.