അതിജീവനത്തിന്റെ പെൺകരുത്തിനെ മനോഹരമായി അവതരിപ്പിച്ച അന്ന ബെന്നിന് ജൂറി പരമാർശനത്തിന് അർഹയായി.



നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് "ഹെലൻ " .കുമ്പളങ്ങി നൈറ്റ്സിലുടെ പ്രശസ്തയായ അന്ന ബെൻ " ടൈറ്റിൽ കഥാപാത്രമായ ഹെലനായി " അഭിനയിക്കന്നു. 

ജീവന് തുല്യം പരസ്പരം സ്നേഹിക്കുന്ന ഒരച്ചന്റെയും ,മകളുടെയും ജീവിതത്തിലുടെയാണ് "ഹെലൻ " എന്ന സിനിമ കടന്നു പോകുന്നത്. എൽ.ഐ .സി ഏജന്റായ പോളിന്റെ ( ലാൽ ) മകളാണ് ഹെലൻ പോൾ. നഴ്സിംഗ് പഠനം കഴിഞ്ഞ് വിദേശത്ത് ജോലിയ്ക്ക് പോകാനുുള്ള തായ്യാറെടുപ്പിലാണ് ഹെലൻ . ഐ.ഇ. എൽ. ടി. എസ് കോച്ചിംഗിന് പോകുന്നതോടൊപ്പം സിറ്റിയിലെ ചിക്കൻ ഹബ്ബിൽ പാർട്ട് ടൈം ജോലിയും ചെയ്യുന്നു. 

ചിക്കൻ ഹബ്ബിൽ ജോലി ചെയ്യുന്ന ലിറ്റുവാണ് ഹെലന്റെ പ്രിയപ്പെട്ട കൂട്ടുകാരി. ഹെലന്റെ ബോയി ഫ്രണ്ടാണ് അസർ . പരസ്പരം ജീവന് തുല്യം സ്നേഹിച്ച് കഴിയുന്ന അച്ഛന്റെയും ,മകളുടെയും ഹൃദയസ്പർശിയായ വൈകാരിക മുഹൂർത്തങ്ങളാണ് " ഹെലൻ " പറയുന്നത്. 

രണ്ട് ദിവസത്തിനുള്ളിൽ നടക്കുന്ന കഥയാണിത്. മരണത്തെ മുന്നിൽ കാണുന്ന ഹെലനെ അന്ന ബെൻ ഗംഭീരമാക്കി. 

പോളായി ലാലും , അസറായി നോബിൾ ബാബു തോമസും മികച്ച അഭിനയം കാഴ്ചവച്ചു. എസ്. ഐ. രതീഷ് കുമാറായി അജു വർഗ്ഗീസ് പ്രേക്ഷകന്റെ വെറുപ്പും ദേഷ്യവും ഏറ്റുവാങ്ങി. ചിക്കൻ ഹബ്ബിന്റെ മാനേജരായി ഡോ. റോണി ശ്രദ്ധേയമായ അഭിനയമാണ് നടത്തിയിരിക്കുന്നത്. 

സംവിധായകൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് വ്യക്തമായി  പറയുന്നുണ്ട് . ഈ ചിത്രം ഹെലന്റെ അഭിനയത്തിലൂടെയാണ് കടന്ന് പോകുന്നത്. 
 
തിരക്കഥ, സംഭാഷണം ആൽഫ്രെഡ് കുര്യൻ ജോസഫ് , നോബിൾ ബാബു തോമസ് എന്നിവരും ,ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനും , സംഗീതം ഷാൻ റഹ്മാനും , എഡിറ്റിംഗ് ഷമീർ മുഹമ്മദും, കലാസംവിധാനം എം. ബാവയും ,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും  നിർവ്വഹിക്കുന്നു. 

ആനന്ദത്തിന് ശേഷം വിനീത് ശ്രീനിവാസൻ  നിർമ്മിച്ച  ചിത്രമാണിത്  .ഹാബിറ്റ് ഓഫ് ലൈഫ് ,ബിഗ് ബാങ്ങ് എന്റർടെയിന്റ് ബാനറിലാണ് നിർമ്മാണം. അജു വർഗ്ഗീസ് ,ധ്യാൻ ശ്രീനിവാസൻ, വിശാാഖ് സുബ്രഹ്മ്മണ്യം എന്നി്വരുടെ
ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക്ക് ഫിലിംസാണ്  " ഹെലൻ '' നിർമ്മിച്ചത് .

സാധാരണക്കാരന്റെ ജീവിതമാണ് ഈ സിനിമ. ഈ കൊച്ചു സിനിമയിൽ നമുക്ക് ചുറ്റുമുള്ള ഒരു പാട് പേരുണ്ട്.
അന്ന ബെൻ മിന്നുന്ന പ്രകടനമാണ് ഈ സിനിമയിൽ നടത്തിയത്. അതിന്റെ അംഗീകാരമായി 2019ലെ  സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടി ജൂറി പുരസ്കാരത്തിന് അന്ന ബെന്നിനെ അർഹയാക്കിയത് ......


സലിം പി. ചാക്കോ ..

No comments:

Powered by Blogger.