സിൽക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. " അവൾ അപ്പടിതാൻ " സംവിധാനം കെ.എസ്. മണികണ്ഠൻ .

തെന്നിന്ത്യന്‍ യുവത്വത്തെ ഇളക്കിമറിച്ച നായിക സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. " അവള്‍ അപ്പടിതാന്‍ " എന്ന ചിത്രം കെ.എസ് മണികണ്‌ഠനാണ് സംവിധാനം ചെയ്യുന്നത്.

ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്‌ വളര്‍ന്ന വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ ജീവിതവും മരണവും ഇന്നും ഒരു അത്ഭുതമാണ്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആ മരണത്തിലെ ദുരൂഹത ഇനിയും കണ്ടെത്തിയിട്ടില്ല.

ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠന്‍ അറിയിച്ചു.
" അവള്‍ അപ്പടിതാന്‍' നിര്‍മ്മിക്കുന്നത് ഗായത്രി ഫിലിംസിന്റെ ബാനറില്‍ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആര്‍ട്‌സിന്റെ എച്ച്‌ മുരളിയുമാണ്. 

No comments:

Powered by Blogger.