സജനയുടെ ബിരിയാണിക്കട നടൻ ജയസൂര്യ ഏറ്റെടുത്തു.



കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡര്‍ സജന ഷാജിക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ ജയസൂര്യ സാമ്പത്തികസഹായം നല്‍കും. വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ സജനയും കൂട്ടരും ദുരിതത്തിലായിരുന്നു. 

ട്രാന്‍സ്ജന്‍ഡര്‍ നയം നടപ്പാക്കിയ കേരളത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ച ഒരു ട്രാന്‍സ്ജന്‍ഡര്‍ നേരിട്ട കൊടിയ പീഡനം പത്ര- ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയില്‍ വഴിയോര ബിരിയാണി കച്ചവടത്തിന് ഇറങ്ങിയ സജന ഷാജിയെയും കൂട്ടുകാരെയും മറ്റ് വഴിയോര കച്ചവടക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ത്തി. പോലീസും സഹായിച്ചില്ലെന്ന് സജന ഷാജി പറഞ്ഞു.

കോട്ടയം സ്വദേശി സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് തുടങ്ങിയ ജീവിതം. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കോവി ഡ് പ്രതിസന്ധിയും തളർത്തിയിരുന്നില്ല. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. പരിസരത്ത് കച്ചവടം നടത്തിയവരാണ് സജ്നയുട ബിരിയാണി കച്ചവടം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു ക്രൂരതക്ക് മുതിർന്നത്.

No comments:

Powered by Blogger.