സ്ത്രീ - ബാലിക പീഡനത്തിനെതിരെ " ത്രു ഹെർ ഐസ് " .

ത്രു ഹെർ ഐസ് .സ്ത്രീ, ബാലിക പീഡനത്തിനെതിരെ ഒരു ചിത്രം.

ലോകം മുഴുവൻ സ്ത്രീകളും, കുട്ടികളും നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നു.ഇതിനെതിരെ ശക്തമായ മെസേജുമായി ഒരു ചിത്രം വരുന്നു. ത്രു ഹെർ ഐസ് എന്ന ഈ ചിത്രം നൂർ എൻറർടൈമെൻ്റിൻ്റെ ബാനറിൽ ലിഖിത നോർമൻ നിർമ്മിക്കുന്നു. അരുൺ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അന്താരാഷ്ട്ര ബാലിക ദിനമായ ഒക്ടോബർ 11-ന് ടീം ജാങ്കോസ്പേസ് ചാനലിൽ റിലീസ് ചെയ്തു. 

ആണധികാരത്തിൻ്റെ, ലൈംഗികചോദനകൾക്ക് നിരന്തരം, സ്ത്രീകളും, ബാലികമാരും, അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ചിത്രത്തിന് പ്രാധാന്യം വർദ്ധിക്കുന്നു. രചന നാരായണൻകുട്ടി, നിരവധി തമിഴ്, മലയാളം ചിത്രങ്ങളിൽ നായകനായി വേഷമിട്ട ആദി അനിചൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

അമ്മമാരാണ്, പെൺകുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ഏറ്റവും വേവലാധിപ്പെടുന്നത്.ചിത്രത്തിലെ നായികയായ അമ്മയ്ക്ക് [രചന നാരായണൻകുട്ടി ] ഒരു പെൺകുട്ടിയുണ്ട്. ഭർത്താവ് ആദി [ആദി അനിചൻ] ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു.പലപ്പോഴും ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. അപ്പോൾ, വയ്യാത്ത വല്യമ്മച്ചിയുടെ അടുത്ത് റീത്തു മോളെ ഏൽപ്പിച്ചിട്ടാണ് അവർ ജോലിക്ക് പോകുന്നത്. വല്യമ്മച്ചിക്കാണെങ്കിൽ മോളെ ശരിക്കും ശ്രദ്ധിക്കാനും കഴിയുന്നില്ല. അതിൻ്റെ മാനസിക ബുദ്ധിമുട്ട് കുട്ടിയുടെ അമ്മയ്ക്കും ഉണ്ട്. മാനസിക പിരിമുറുക്കത്തോടെയാണ് അവർ ഡ്യൂട്ടിക്ക് പോകുന്നത്.ചുറ്റുപാടും നടക്കുന്ന ബാലിക പീഡനത്തെക്കുറിച്ച് കേൾക്കുമ്പോൾ അവരുടെ നെഞ്ചിടിപ്പ് വർദ്ധിക്കും!
ശക്തമായ ആവിഷ്ക്കരണവുമായി എത്തിയ ത്രു ഹെർ ഐസ് എന്ന ചിത്രം ഇപ്പോൾ തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

നൂർ എൻ്റർടൈമെൻ്റിനു വേണ്ടി ലിഖിത നോർമൻ നിർമ്മിക്കുന്ന ചിത്രം അരുൺ ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നു. രചന - അനുചന്ദ്ര, ക്യാമറ - അൻസൂർ പി.എം, എഡിറ്റർ - ആദിത്യ സൻജു മാധവ്, അസോസിയേറ്റ് ഡയറക്ടർ -സബിൻ കാട്ടുങ്ങൽ, മേക്കപ്പ് - അമൽ അജിത് കുമാർ, മണി, കല - ദീപമോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഗിരീഷ് കരുവന്തല, മാനേജർ-സതീഷ്,പി.ആർ.ഒ- അയ്മനം സാജൻ
രചന നാരായണൻകുട്ടി ,ആദി അനിചൻ, സഞ്ജയ്, അനന്ദ്രതമനു എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


അയ്മനം സാജൻ

1 comment:

Powered by Blogger.