മികച്ച ശബ്ദരൂപകൽപനയ്ക്കുള്ള സംസ്ഥാന പുരസ്കാരം വിഷ്ണു ഗോവിന്ദിനും , ശ്രീശങ്കർ ഗോപിനാഥിനും.മികച്ച ശബ്ദരൂപകൽപനയ്ക്കുള്ള  സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വിഷ്ണു ഗോവിന്ദും ,ശ്രീശങ്കർ ഗോപിനാഥും അർഹരായി. ഇഷ്ക് , ഉണ്ട എന്നീ ചിത്രങ്ങളിലെ ശബ്ദരൂപ കൽപനയ്ക്കാണ് അവാർഡ്. 
പത്തനംതിട്ട ജില്ലയുടെ അഭിമാനങ്ങളാണ് ഇരുവരും .

മലയാളം ,തമിഴ് സിനിമകളിലെ അറുപതിൽപരം ചിത്രങ്ങളിൽ  പ്രവർത്തിച്ചു. പ്രേമം ,ചാർലി ,ആക്ഷൻ ഹീറോ ബിജു ,കലി ,അയ്യപ്പനും കോശിയും ,ഫൊറൻസിക് ,അഞ്ചാം പാതിര ,മാസ് ,പുലി ,കൊമ്പൻ ,റിച്ചി തുടങ്ങിയ സിനിമകളിലെ ശബ്ദ രൂപകൽപന ശ്രദ്ധേയമായി. 

ഇവരുടെ ചുമതലയിൽ ചെന്നൈയിൽ സൗണ്ട് ഡിസൈനിങ്ങ് സ്ഥാപനം പ്രവർത്തിച്ചുവരുന്നു. മലയാളത്തിൽ    " നേരം " ആയിരുന്നു. ഇരുവരുടെയും ആദ്യ മലയാള ചിത്രം .തമിഴിൽ " പിസ " ആയിരുന്നു ആദ്യ ചിത്രം .

സലിം പി. ചാക്കോ . 

No comments:

Powered by Blogger.