പൃഥിരാജ് സുകുമാരൻ " കടുവാക്കുന്നേൽ കുറുവച്ചൻ " . " കടുവ " ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങും .സംവിധാനം : ഷാജി കൈലാസ് . തിരക്കഥ : ജീനു ഏബ്രഹാം .

പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന " കടുവ "  ഡിസംബറിൽ ഷൂട്ടിംഗ് തുടങ്ങും .75 ദിവസം തുടർച്ചയായുളള ഷെഡ്യൂൾ ആണ് ഷൂട്ടിംഗിനായി  പ്ലാൻ ചെയ്തിരിക്കുന്നത്.സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


കടുവാക്കുന്നേൽ കുറുവച്ചനായി പൃഥിരാജ് സുകുമാരൻ ഈ ചിത്രത്തിൽ വേഷമിടുന്നു.മാജിക് ഫ്രെയിമിന്റെ ബാനറിൽ പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് " കടുവ " നിർമ്മിക്കുന്നത് .

രവി കെ. ചന്ദ്രൻ ,എസ്. തമൻ , മോഹൻദാസ് , ഷമീർ മുഹമ്മദ് , സ്റ്റെഫി സേവ്യർ ,ലിബിൻ മോഹൻ ,സൻഞ്ചോ .ജെ ,സിനർട്ട് സേവ്യർ ,ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറശിൽപ്പികൾ .


സലിം പി. ചാക്കോ .
CPK Desk .

1 comment:

  1. ചെറിയ പെൺകുട്ടികൾകൾക്ക് ചെൻസ് ഉണ്ടോ

    ReplyDelete

Powered by Blogger.