സർക്കാർ സഹായമില്ലാതെ സിനിമ പ്രദർശനം തുടങ്ങില്ല : ഫിലിം എക്സിബിറ്റേഴ്സ് ഓർഗനൈസേഷൻ .കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ ഇരുന്നൂറ്റിയഞ്ച്  ദിവസങ്ങളായി സംസ്ഥാനത്തെ തിയറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ സഹായം ലഭിക്കാതെ സിനിമ പ്രദര്‍ശനം തുടങ്ങില്ലെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. 

ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക  പാക്കേജ് വേണമെന്നും വിനോദ നികുതിയും പൂട്ടിക്കിടക്കുന്ന സമയത്തെ വൈദ്യുതി ചാര്‍ജും ഒഴിവാക്കണം.  

വരുമാനമില്ലാഞ്ഞിട്ടും ഉപകരണങ്ങള്‍ സംരക്ഷിക്കാനും മറ്റുമായി വന്‍ തുക ഇപ്പോഴും ചെലവാകുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പാക്കേജ് അനുവദിക്കാതെ പ്രദര്‍ശനം തുടങ്ങാനാവില്ലെന്നും തിയേറ്റർ  ഉടമകള്‍ വ്യക്തമാക്കുന്നു. 

തിയേറ്റർ  അടഞ്ഞ് കിടക്കുമ്പോഴും ഏര്‍പ്പെടുത്തിയ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒരു വര്‍ഷത്തേക്ക് കെട്ടിട നികുതിയും ഒഴിവാക്കണം. കടം എടുത്ത് തിയേറ്റർ  നവീകരിച്ചവര്‍ക്ക് പലിശ ഇളവ് ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം.  


കൊവിഡ് പ്രതിസന്ധിക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് ഇരുപത്തിയഞ്ച്  കോടി രൂപ വിതരണക്കാര്‍ക്ക് നല്‍കാനുണ്ടെന്ന നിര്‍മാതാക്കളുടെ പരാതിക്ക്, പതിനേഴ് കോടി  രൂപ തങ്ങള്‍ക്ക് ലഭിക്കാനുണ്ടെന്നാണ് തിയേറ്റർ  ഉടമകളുടെ മറുപടി. 

ഒ.ടി.ടി റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ തിയേറ്ററുകളിൽ  പ്രദര്‍ശിപ്പിക്കില്ലെന്നും ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. 

No comments:

Powered by Blogger.