അഡ്വഞ്ചർ ആക്ഷൻ ത്രില്ലർ " മഡ്ഢി " .രൺജി പണിക്കർ പ്രധാന വേഷത്തിൽ .
അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലറായ 'മഡ്ഡി' പൂര്‍ത്തിയായി. പി കെ 7 ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമ കൃഷ്ണദാസ് നിര്‍മിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രമാണ് " മഡ്ഡി" . 
ഇന്ത്യന്‍ സിനിമയില്‍ തന്നെ 4x4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ സിനിമയാണിത്. പുതുമുഖ സംവിധായകനായ ഡോ. പ്രഗഭല്‍ ആണ് ചിത്രം ഒരുക്കുന്നത്. 

മഡ് റേസിങ്ങിനെ ത്രില്ലടിപ്പിക്കുന്ന രീതിയിലേക്ക് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ സിനിമയിലൂടെ. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാഹസിക രംഗങ്ങള്‍ വളരെ യാഥാര്‍ത്ഥ്യമായി ചെളിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കെ.ജി.എഫ് സംഗീത സംവിധായകന്‍ രവി ബസ്രൂര്‍, രാക്ഷസന്‍ സിനിമയുടെ എഡിറ്റര്‍ സാന്‍ ലോകേഷ് , ഹോളിവുഡ് ഛായാഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവര്‍ത്തകര്‍. 

രൺജി പണിക്കർ , ഹരീഷ് പേരടി, ഐ. എം. വിജയന്‍, ഗിന്നസ് മനോജ്‌, ബിനീഷ് ബാസ്റ്റിന്‍, സുനില്‍ സുഗത, ശോഭ മോഹന്‍ തുടങ്ങിയവർ  ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 

No comments:

Powered by Blogger.