റോഡ്ട്രിപ്പ് ഇന്നോവേഷൻസിന്റെ വിർച്ച്വൽ ലോഗോ ലോഞ്ച് സെപ്റ്റംബർ ഒൻപതിന് ഏറണാകുളത്ത് തലമുതിർന്ന നടൻ മധു നിർവ്വഹിക്കും.

മലയാള ചലച്ചിത്ര മേഖലയിലെയും മാദ്ധ്യമ രംഗത്തെയും ഏതാനം  പേരുടെ കൂട്ടായ്മയായ " റോഡ്ട്രിപ്പ് ഇന്നോവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് " ലോകത്തെമ്പാടുമുള്ള മലയാളികൾക്കായി ഒരു " ഒടിടി " പ്ലാറ്റ് ഫോം ഒരുക്കുകയാണെന്ന്    ചെയർമാൻ ഇടവേള ബാബു സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

പ്ലാറ്റ്ഫോമിന്റെ " വിർച്ച്വൽ ലോഗോ പ്രകാശനം " ,പത്രസമ്മേളനം എന്നിവ ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് എറണാകുളം പ്രസ്സ് ക്ലബ്ബിൽ നടക്കും. 

മലയാള സിനിമയിലെ തലമുതിർന്ന നടൻ പത്മശ്രീ മധു വിഡിയോ കോൺഫറൻസിലൂടെ വിർച്ച്വൽ ലോഗോ പ്രകാശനം ചെയ്യുമെന്ന് ഇടവേള ബാബു അറിയിച്ചു. 

No comments:

Powered by Blogger.