നവാഗതനായ നവാസ് അലിയുടെ " മിയ കുൽപ്പ " തുടങ്ങി.




ബിൻസിയ്ക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.ബിൻസി രണ്ടാം വർഷം ബി.എ പഠിക്കുമ്പോഴാണ് അവളുടെ അമ്മയുടെ മരണം.തുടർന്ന് അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നത് അമ്മയുടെ  സഹോദരൻ മോനിച്ചൻ ആണ്. ബിൻസി തുടർന്നു പഠിക്കുന്നതിനോട് ഭാര്യ സിസിലിക്ക് അത്ര താല്പര്യമില്ല. ബിൻസി സ്വയം പഠിപ്പു നിർത്തുന്നു. അങ്ങിനെയാണ് അവൾ മേച്ചേരി തറവാട്ടിലെ അമ്മച്ചിയെ നോക്കാനായി എത്തുന്നത്. രണ്ടര  ഏക്കറിന് അകത്ത് ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു അമ്മച്ചി. അമ്മച്ചിയുടെ മക്കളെല്ലാം വിദേശത്തായിരുന്നു. മക്കളുമായി വീഡിയോ കോൾ സംസാരിക്കാൻ വേണ്ടിയാണ് ബിൻസിക്ക് പുതിയ മൊബൈൽ അവർ നൽകുന്നത് .ജംഗ്ഷനിലെ മൊബൈൽ ഷോപ്പ് നടത്തുന്ന ഷിന്റോ എന്ന ചെറുപ്പക്കാരനാണ് അവൾക്ക് മൊബൈൽ നൽകുന്നത്.അവൻ വാട്സ്ആപ്പ് ചാറ്റിലൂടെ ബിൻസിയുമായി അടുക്കുന്നു. ആരുമില്ലാതിരുന്ന ബിൻസി ഷിന്റോ ഒരു കൂട്ടായി മാറുന്നു. 

ഒരു രാത്രി ബിൻസിയെ കാണാനായി ഷിന്റോ മേച്ചേരി വീട്ടിലെത്തുന്നു.അന്ന് രാത്രി അവർ തമ്മിൽ പരസ്പരം അടുക്കുകയും ലൈംഗികവേഴ്ചയിൽ ഏർപ്പെടുകയും ചെയ്യുന്നു. ആദ്യമൊക്കെ ബിൻസി എതിർക്കുന്നുണ്ടെങ്കിലും ഷിന്റോവിവാഹം കഴിക്കുമെന്ന് ഉറപ്പിന്മേൽ അവളും അതിനു സമ്മതിക്കുന്നു. അന്ന് പുലർച്ചെ ആകുമ്പോഴാണ് അവർ പിരിയുന്നത്. പിറ്റേദിവസം മേച്ചേരി തറവാടുമായി ബന്ധമുള്ള എസ് ഐ സിബിച്ചൻ അവിടെയെത്തുകയും അമ്മച്ചിയെ കാണുകയും ചെയ്യുന്നു അതിനിടയിൽ സംസാരത്തിൽ ആണ് ഷിൻഡോ മിസ്സിംഗ് ആണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പറയുന്നത്. അവന് ഭാര്യയും ഒരു കുഞ്ഞു ഉണ്ടെന്നും അവൻ മിസ്സിംഗ് ആണെന്നുമറിയുമ്പോൾ ബിൻസി ഞെട്ടുന്നു. അഞ്ചാംദിവസം മേച്ചേരിതറവാട്ടിലെ വീട്ടുവളപ്പിൽ ഉള്ള ഒരു പൊട്ടക്കുളത്തിൽ ഷിൻഡോയുടെ ശവം പൊങ്ങുന്നു. ശവം വെട്ടിപ്പരിക്കേൽപ്പിച്ച നിലയിലും കത്തിക്കരിഞ്ഞ നിലയിലാണ് കിട്ടുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് എസ് ഐ സിബിച്ചൻ അമ്മച്ചിയോട് പറയുന്നുണ്ട് ഇതെല്ലാം ബിൻസിയിൽ ആഘാതം ഉണ്ടാക്കുന്നു.ഉദ്വേഗം നിറഞ്ഞ ഒരു ക്രൈം ത്രില്ലർ പാറ്റേണിൽ ആണ് ഈ സിനിമ മുന്നോട്ടു പോകുന്നത്.

ബിൻസിയായി വേഷമിടുന്നത് പുതുമുഖം ടീന സുനിൽ ആണ്. ഷിൻ്റോ ആയി ശരത് അപ്പാനിയും സിബിച്ചനായി കൈലാഷും അഭിനയിച്ചിരിക്കുന്നു .ഇവരെ കൂടാതെ ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, അംബികാ മോഹൻ, ശാലിനി, മോഹിത, ഗായത്രി നമ്പ്യാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു .

ലിജോ ജോസ് പെല്ലിശ്ശേരി, വിനീത് ശ്രീനിവാസൻ ,പി.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങി പതിമൂന്നോളം സംവിധായകരോടൊപ്പം പ്രവർത്തിച്ച നവാസ് അലിയാണ്  രചനയും സംവിധാനവും .എ .എം .എ യുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

ഛായാഗ്രഹണം  ദിലീപ് അഹമ്മദും ,ചീഫ് അസോസിയേറ്റ് ക്യാമറ നൂറുദ്ദീൻ ബാവയും ,പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കരയും  മേക്കപ്പ് ജയറാമും ,കോസ്റ്റ്യൂം ഡിസൈൻ ലഹര നവാസും ,അസോസിയേറ്റ് ഡയറക്ടർ ഷിജോ ജോണും , അസിസ്റ്റൻ്റ് ഡയറക്ടേഴ്സ് രതീഷ് കൃഷ്ണനും , പ്രജിത് എസ്.നായരും, എഡിറ്ററ്റിംഗ്  ജോവിൻ ജോണും ,കലാസംവിധാനം ഡാനി മുസിരിസും ,മീഡിയ പ്രൊമോഷൻ ദിയാസും ,പോസ്റ്റര്‍: രാഹുല്‍ രാജും,  സൗണ്ട് ഡിസൈൻ  കരുണും , ലൊക്കേഷൻ മാനേജർസ്  സുരേഷ് ഇടുക്കിയും , ഷാജി രാമക്കൽമേടും ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷരീഫ് മുഹമ്മദും, സ്റ്റിൽസ് ഇക്കുട്ട്സ് രഘുവും നിർവ്വഹിക്കുന്നു. 


No comments:

Powered by Blogger.