മോഹൻലാൽ സംവിധാനം ചെയ്യുന്ന " ബറോസ് " അടുത്ത വർഷം ആദ്യം തുടങ്ങും.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം അടുത്തവർഷം ആദ്യം തുടങ്ങും 
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികളാണ്  ഇപ്പോള്‍ നടന്നു വരുന്നത്.  


ദൃശ്യം രണ്ടിന്റെയും , ബി. ഉണ്ണികൃഷ്ണന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ പൂര്‍ണമായും ബറോസിന്റെ ജോലികളിലേക്ക് മാറും. 
ഛായാഗ്രഹണം സന്തോഷ് ശിവൻ നിർവ്വഹിക്കും.  ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ത്രീഡി ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. 

ജിജോ നവോദയയാണ് തിരക്കഥയും , വിസ്മയ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധാനസഹായികളില്‍ ഒരാളും ആയിരിക്കും. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്. 

No comments:

Powered by Blogger.