" അമ്മ " നിർമ്മിക്കുന്ന സിനിമ 2021ൽ റിലീസ് ചെയ്യും. സംവിധാനം : ടി.കെ. രാജീവ്കുമാർ.


ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ അമ്മയ്ക്ക് വേണ്ടി വീണ്ടുമൊരു സിനിമ  നിർമ്മിക്കാൻ ഒരുങ്ങുന്നതായി  റിപ്പോര്‍ട്ട്. എല്ലാ സൂപ്പര്‍ താരങ്ങളെയും അണിനിരത്തിയുള്ള സിനിമ  ഒരുക്കുവാന്‍ അമ്മയ്ക്ക് പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. 
സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണ് സിനിമ  സംവിധാനം ചെയ്യുന്നത്.

അമ്മയിലെ മുതിര്‍ന്ന അംഗങ്ങളുടെ പെന്‍ഷന്‍ തുകക്ക് വേണ്ടിയാണ് ട്വന്റി ട്വന്റി നിര്‍മ്മിച്ചത്. ട്വന്റി ട്വന്റി നടന്‍ ദിലീപാണ് നിര്‍മ്മിച്ചതെങ്കില്‍ ഇത്തവണ "അമ്മ"തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ടി.കെ. രാജീവ് കുമാര്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് തീരുമാനം.

No comments:

Powered by Blogger.