" ഇട്ടിമാണി MADE IN CHINA " തീയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം പിന്നിടുന്നു.


" ഇട്ടിമാണി MADE IN CHINA" നവാഗതരായ ജിബിയും , ജോജൂവും ചേർന്ന് സംവിധാനം ചെയ്ത   ഈ കുടുംബ ചിത്രം തീയേറ്ററുകളിൽ എത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. 

മോഹൻലാൽ ഇട്ടിമാത്തനായും ,  ഇട്ടിമാണിയായും, അജു വർഗ്ഗീസ്  സുഗുണനായും, ഹരീഷ് കണാരൻ ജോജി പോത്തനായും  , സലീംകുമാർ മാപ്രാണം വർക്കിയായും , സിജോയ് വർഗ്ഗീസ് അലക്സായും , ജോണി ആന്റണി അഡ്വ. തര്യയനായും ,രാജേഷ് പറവൂർ ബ്രോക്കർ പോളിനോസായും, കൈലാഷ് സേവിച്ചനായും , അരിസ്റ്റോ സുരേഷ് കപ്യാർ പ്രാഞ്ചിയായും, സ്വാസിക ബെറ്റിയായും  ,വിനു  മോഹൻ അജോയായും ,അശോകൻ Dr .ആസിഫ്  മൂപ്പനായും, പൂച്ച ഷാൻഷൂവായും, പാഷാണം ഷാജി മുശാരി ഭാസ്കരനായി , ധർമ്മജൻ ബോൾഗാട്ടി  സൈനുവായും, സിദ്ദിഖ് ഫാദർ ജോൺപോളായും ,രാധിക ശരത്കുമാർ  അന്നമ്മ പ്ലാമൂട്ടിലായും, ഹണി റോസ്    ജെസി  പോത്തനായും , കെ.പി. ഏ.സി ലളിത തെയ്യാമ്മയായും വേഷമിടുന്നു . 

തികഞ്ഞ നർമ്മമൂഹൂർത്തങ്ങളിലുടെയാണ് ഈ കുടുംബചിത്രം  പ്രേക്ഷകരുടെ മുന്നിൽ  സംവിധായകർ എത്തിച്ചിരിക്കുന്നത് . 

കുന്ദംകുളത്തുകാരനായ മാണിക്കുന്നേൽ ഇട്ടിമാത്തന്റെ മകനാണ് ഇട്ടിമാണി. ചൈനയിലാണ് ഇട്ടിമാണിയുടെ ജനനം .നാട്ടിലേക്ക് തിരിച്ചെത്തുന്ന ഇട്ടിമാണിയുടെ ജീവിതമാണ് സിനിമ പറയുന്നത്. ഡ്യൂപ്ലിക്കേറ്റിന്റെ കേന്ദ്രമായിട്ടാണ് കുന്ദംകുളം അറിയപ്പെടുന്നത്. തട്ടിപ്പും , വെട്ടിപ്പും ഇല്ലെങ്കിലും കമ്മീഷൻ വാങ്ങുന്നതിന് ഒരു മടിയുമില്ല ഇട്ടിമാണിക്ക്. 

കുടുംബ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിൽ ഹാസ്യത്തിന് ഏറെ പ്രധാന്യം നൽകിയിരിക്കുന്നു .പെറ്റമ്മയെ വ്യദ്ധസദനങ്ങളിൽ വിടുന്ന പുതിയ തലമുറയെ കണക്കിന് വിമർശിക്കാനും ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴത്തെ പൊതു സമൂഹം ചർച്ച ചെയ്യുന്ന ഈ വിഷയം വളരെ ഗൗരവത്തിൽ അവതരിപ്പിക്കാൻ  സംവിധായകർ ശ്രദ്ധിച്ചിട്ടുണ്ട്. 

തൃശൂരിന്റെ സംസ്കാരവും , ആചാരങ്ങളുമൊക്കെ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. 

ഹണി റോസാണ് നായിക.  കോമൾ ശർമ്മ , വിവിയ , സുനിൽ സുഗദ ,പാഷാണം ഷാജി, സാജു കൊടിയൻ , രാജേഷ് പറവൂർ , സേതുലക്ഷ്മി ,യമുന,  എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു .

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുംമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാക്സ് ലാബാണ്  തീയേറ്ററുകളിൽ  എത്തിച്ചിരിക്കുന്നത്. 

മോഹൻലാലിന്റെ ഇരട്ടവേഷം ഗംഭീരമായി. കെ.പി.എ.സി ലളിതയുടെ അമ്മ വേഷം തെയ്യാമ്മയും, രാധിക ശരത്ത് കുമാറിന്റെ അന്നമ്മ പ്ലാമൂട്ടിലും , ഹരീഷ് കണാരന്റെ ജോജി പോത്തനും ശ്രദ്ധിക്കപ്പെട്ടു. ഓരോ സിനിമ കഴിയും തോറും സിദ്ദീഖ് അഭിനയത്തിന്റെ ഉന്നതതലങ്ങളിൽ എത്തുന്നു. സിദ്ദീഖിന്റെ ഫാദർ ജോൺ പോൾ എന്ന  കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. 

ഹാസ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കുടുംബചിത്രമാണിത്. നവാഗത സംവിധായകരായ ജിബിയും , ജോജൂവും തുടക്കം ശ്രദ്ധേയമാക്കി. 

Rating : 4 / 5 .

സലിം പി. ചാക്കോ .

  


No comments:

Powered by Blogger.