പ്രഥമ ക്യാപ്റ്റൻ രാജു സ്മാരക പുരസ്കാരം നടൻ ജനാർദ്ദനന് . രൺജി പണിക്കർ , എം. പത്മകുമാർ എന്നിവർ എറണാകുളത്ത് പുരസ്കാരം ഇന്ന് വിതരണം ചെയ്യും.


ക്യാപ്റ്റൻ രാജു .
..............................

മലയാളം, ഹിന്ദി , തമിഴ്, തെലുങ്ക് , കന്നട ,ഇംഗ്ലിഷ് ഭാഷകളിലായി  600ൽ പരം സിനിമകളിൽ ക്യാപ്റ്റൻ രാജു അഭിനയിച്ചു.  ടെലിവിഷൻ സീരിയലുകളിലും  സജീവമായിരുന്നു അദ്ദേഹം .

1950 ജൂൺ 27 ന് ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും , അന്നമ്മയുടെയും മകനായി ക്യാപ്റ്റൻ രാജു ജനിച്ചു. 
ഓമല്ലൂർ ഗവ. യു.പി. സ്കൂളിലും , പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ജോലി ചെയ്യുകയുണ്ടായി. 
തുടർന്നാണ് സിനിമ രംഗത്തേക്ക് കടന്നുവന്നത്. 

ഒരു വടക്കൻ വീരഗാഥ , ഷാർജ ടു ഷാർജ , താണ്ഡവം , സി.ഐ.ഡി മൂസ , പട്ടാളം, വാർ & ലൗ , കൊട്ടാരം വൈദ്യൻ ,സത്യം , വർഗം , കിലുക്കം കിക്കിലുക്കം , തുറപ്പുഗുലാൻ , ആന ചന്തം , ദി സ്പീഡ് ട്രാക്ക് , ഗോൾ , നസ്രാണി , ട്വെന്റി - 20 , പഴശ്ശി രാജ എന്നിവ  ക്യാപ്റ്റൻ രാജുവിന്റെ  മികച്ച ചിത്രങ്ങളാണ് .
 " ഇതാ ഒരു സ്നേഹഗാഥ " ,   " Mr. പവനായി "  എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 

2018 ജൂൺ 25 ന് ന്യൂയോർക്കിലേക്കുള്ള യാത്ര മദ്ധ്യേ വിമാനത്തിൽ വച്ച് പക്ഷാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കുകയും അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.കുടുതൽ ചികിൽസകൾക്കായി അദ്ദേഹത്തെ കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമായി തുടർന്നു . 2018 സെപ്റ്റംബർ 17ന് കൊച്ചിയിൽ  വച്ച് അദ്ദേഹം നിര്യാതനായി. 

പ്രമീളയാണ് ഭാര്യ. രവി ഏക മകനാണ്.
..........................................................................

ക്യാപ്റ്റൻ രാജൂ
സ്മാരക പുരസ്കാരം 
നടൻ ജനാർദ്ദനന് . 
രൺജി പണിക്കർ , എം.പത്മകുമാർ എന്നിവർ  പുരസ്കാരം വിതരണം ചെയ്യും.

എറണാകുളം : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ക്യാപ്റ്റൻരാജൂ സ്മാരക പുരസ്കാരം മലയാള സിനിമയിലെ സീനിയർ നടൻ ജനാർദ്ദനന് ഇന്ന്  (സെപ്റ്റംബർ 17 വ്യാഴം)  ഉച്ചയ്ക്ക്  നാല്  മണിക്ക് ഏറണാകുളത്ത്  നടക്കുന്ന ചടങ്ങിൽ  തിരക്കഥാകൃത്തും സംവിധായകനും നടനുമായ  രൺജി പണിക്കരും ,സംവിധായകൻ എം. പത്മകുമാറും  വിതരണം ചെയ്യുമെന്ന് 
ജനറൽ കൺവീനർ സലിം പി.ചാക്കോ അറിയിച്ചു.പ്രശസ്തിപത്രവും , മൊമന്റോയും ചടങ്ങിൽ വിതരണം ചെയ്യും. ക്യാപ്റ്റൻ രാജുവിന്റെ രണ്ടാം    ചരമവാർഷികത്തിലാണ്  പുരസ്കാരം നൽകുന്നത് .

ജനാർദ്ദനൻ .
........................

വില്ലൻ വേഷങ്ങളിൽ തുടങ്ങി നായകനായും പ്രതിനായകൻ ആയും ഹാസ്യംകൊണ്ടും മലയാള സിനിമയിൽ പകരം വയ്ക്കാൻ ആളില്ലാത്ത രീതിയിൽ വേറിട്ട ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അനുഗ്രഹീത കലാകാരൻ എന്ന പരിഗണനയാണ് പുരസ്കാരത്തിന് ജനാർദ്ദനനെ അർഹനാക്കിയത്.

ഡോക്യുമെൻ്ററിയിലൂടെ ക്യാമറയ്ക്കു മുന്നിലെത്തി,
അവിടെ നിന്ന് അഭ്രപാളിയിൽ 
പ്രതിനായക വേഷങ്ങളെ തൻ്റെ ശബ്ദഗാംഭീര്യം കൂടി ചേർത്ത് തന്മയത്വത്തോടെ കൈകാര്യം ചെയ്ത്,
പിന്നീട് ശരീരവും, ശാരീരവും തൻ്റേതായ രീതിയിൽ ഉപയോഗിച്ച് ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിച്ച്, ഗൗരവമുള്ള സ്വഭാവവേഷങ്ങളും അനായാസേന കൈകാര്യം ചെയ്ത്, പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് ജനാർദ്ദനൻ.

സലിം പി. ചാക്കോ .

No comments:

Powered by Blogger.