ശൈലപുത്രി ദേവി ഗായികയായി " നിത്യ മേനോൻ " .

നിത്യമേനോന്‍ ഇനി ഗായിക ശൈലപുത്രി ദേവി; പാന്‍ ഇന്ത്യന്‍ മൂവി ഗമനത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് 

തെന്നിന്ത്യന്‍ സൂപ്പര്‍ താരം നിത്യമേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഗമനത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. എങ്ങെയും എപ്പോതും ഫേയിം ശര്‍വാനന്ദ് ആണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി  പാന്‍ ഇന്ത്യ  സിനിമയായിട്ടാണ് ഗമനം ഒരുങ്ങുന്നത്. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ എത്തുന്നത്.  കരിയറിലെ തന്നെ വ്യത്യസ്തമായ റോളിലാണ് നിത്യ എത്തുന്നത്. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരും എറ്റെടുത്തിരിക്കുകയാണ്. 

നവാഗതനായ സുജാന റാവുവാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈ ചിത്രം ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.   ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ . ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകനായ സുജാന റാവു തന്നെയാണ്. ക്യാമറ  ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം  സായ് മാധവ് ബുറ എഡിറ്റിംഗ് രാമകൃഷ്ണ അറം, പി.ആര്‍. ഒ ആതിര ദില്‍ജിത്ത്

No comments:

Powered by Blogger.