സസ്പെൻസ് നിറച്ച് " ഷാഡോ കോപ്സ് " ചിത്രീകരണം ഉടൻ ആരംഭിക്കും.


കേരള പോലീസിന്റെ രഹസ്യ ടീമായ ഷാഡോ പോലീസിന്റെ ലൈവ് കേസന്വേഷണം ആസ്പദമാക്കിയാണ് വെബ് സീരിസ് ഒരുങ്ങുന്നത്..

കേരള പോലീസ് ഷാഡോ വിങിന്റെ സസ്പെന്‍സ് നിറഞ്ഞ കേസന്വേഷണ മുഹൂര്‍ത്തങ്ങൾ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് "ഷാഡോ കോപ്സ് " ഉടൻ ചിത്രീകരണം ആരംഭിക്കുന്നു.
യുണീക്ക് സിനിമാസ്സിന്റെ ബാനറില്‍ വിനു മാത്യു പോൾ നിര്‍മ്മിക്കുന്ന ഈ വെബ് സീരസ്സിന്റെ കഥ, തിരക്കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു.

എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ഷാഡോ കോപ്സിന്‍റെ പ്രധാന ലൊക്കേഷന്‍. യഥാർത്ഥ പോലീസികാർക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
ബാനര്‍ - യുണീക്ക് സിനിമാസ്, കഥ, സംവിധാനം - ഷാന്‍ ബഷീര്‍, നിര്‍മ്മാണം - വിനു മാത്യു പോൾ, ക്യാമറ - പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍ - ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി ജോണ്‍, സംഗീതം - സരോജ ഉണ്ണികൃഷ്ണന്‍, എഡിറ്റര്‍ - പീറ്റര്‍ സാജന്‍, പി.ആര്‍.ഒ. - 
ശിവപ്രസാദ് ഒറ്റപ്പാലം

No comments:

Powered by Blogger.