മാർട്ടിൻ പ്രക്കാട്ടിന്റെ " നായാട്ട് " .കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്ജ് , നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ .


കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്ജ് ,നിമിഷ സജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " നായാട്ട്" .ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മനോരമ ദിനപത്രത്തിലൂടെയാണ് പുറത്ത് വിട്ടത്. 

ഹിറ്റ് ചിത്രം ജോസഫിന്റെ തിരക്കഥ ഒരുക്കിയ ഷാഫി കബീറാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും , എഡിറ്റിംഗ് മഹേഷ് നാരായണനും നിർവ്വഹിക്കുന്നു. 

വിഷ്ണു വിജയ് , അജയൻ അദാത്ത് ,അൻവർ അലി, ജിത്തു അഷ്റഫ് ,ദിലീപ്നാഥ് ,സമീറാ സനീഷ് , റോണക്സ് സേവ്യർ , ബീനിഷ് ചന്ദ്രൻ , ഷബീർ മാലവെട്ടത്ത് , അനൂപ് ചാക്കോ , ഓൾഡ് മങ്ക്സ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനി ഇൻ അസോസിയേഷൻ വിത്ത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. 


സലിം പി. ചാക്കോ .

No comments:

Powered by Blogger.