മലയാള സിനിമയുടെ നിത്യഹരിത നായകൻ മെഗാസ്റ്റാർ " മമ്മൂട്ടി "യ്ക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ.


1951 സെപ്റ്റംബർ ഏഴിന്  മുഹമ്മദ്കുട്ടിയെന്ന മമ്മൂട്ടി ജനിച്ചു. പിതാവ് ഇസ്മായിലും ,മാതാവ് ഫാത്തിമയും ആണ്. 

കോട്ടയം കുലശേഖരമംഗലത്തെ സർക്കാർ ,ഏറണാകുളത്തെ  സർക്കാർ ഹൈസ്ക്കൂൾ എന്നിവടങ്ങളിൽ നിന്നായി  പ്രാഥമിക വിദ്യാഭ്യസം നേടി. പ്രീഡിഗ്രിയ്ക്ക് തേവര സേക്രഡ് ഹാർട്ട് കോളേജിലും ,ഡിഗ്രിയ്ക്ക് എറണാകുളം മഹാരാജാസ് കോളേജിലും ആയിരുന്നു പഠനം . എറണാകുളം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി പാസായി, രണ്ട് വർഷം മഞ്ചേരി കോടതിയിൽ പ്രാക്ട്രീസ് ചെയ്തു. 

1971 ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത "  അനുഭവങ്ങൾ പാളിച്ചകൾ " എന്ന സിനിമയിലൂടെ  അരങ്ങേറ്റം ." കാലചക്ര " മാണ് രണ്ടാമത്തെ ചിത്രം. 1980ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത മേളയിലാണ്  മികച്ച വേഷം ലഭിച്ചത്. 
മലയാളം ,തമിഴ്, തെലുങ്ക് ,കന്നഡ ,ഹിന്ദി ,ഇംഗ്ലീഷ് ഭാഷകളിയായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 

1987ൽ പുറത്തിറങ്ങിയ " ന്യൂഡൽഹി " എന്ന സിനിമ വഴിതിരിവായി മാറി. മൂന്ന് ദേശീയ അവാർഡുകളും, ഏഴ് സംസ്ഥാന അവാർഡുകളും ലഭിച്ചു. 1998 ൽ ഭാരത് സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഡോക്ടറ്റേറ്റ് കാലിക്കറ്റ് , കേരള സർവകലാശാലകൾ നൽകി. 

സന്തോഷ് വിശ്വനാഥ് സംവിധാന ചെയ്ത " വൺ " ആണ് പുതുതായി റിലീസ് ചെയ്യാനുള്ള ചിത്രം. 

സുൾഫിത്താണ് ഭാര്യ. ദുൽഖർ സൽമാൻ ,സുറുമി എന്നിവർ മക്കളാണ്. ഇബ്രാഹിംക്കുട്ടി ,സക്കറിയ ,അമീന ,സൗദ ,ഷാഫിന എന്നിവർ സഹോദരങ്ങളാണ് .


സലിം പി. ചാക്കോ .

No comments:

Powered by Blogger.