സിനിമ നിർമ്മാതാക്കൾ കടുത്ത നിലപാടിലേക്ക് .

പ്രതിഫലം കുറയ്ക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തെ രേഖാമൂലം താരസംഘടനയായ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച്‌ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചുവെങ്കിലും പ്രതിഫലം കുറയ്ക്കാന്‍ രണ്ട് താരങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. 

ഈ സാഹചര്യത്തിലാണ് കടുത്ത നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്  രജപുത്ര രഞ്ജിത് പറയുന്നു. 

സിനിമകള്‍ക്ക് ഈടാക്കുന്ന വിനോദ നികുതി എടുത്ത് കളയണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളില്‍ വിനോദ നികുതി ഈടാക്കുന്നില്ല. നൂറ് രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 12% ആണ് ജി.എസ്.ടി. 5% വിനോദ നികുതി കുടി വരുന്നതോടെ ജി.എസ്.ടി. 18% ആകും. അതിനാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം.

കോവിഡ് കഴിഞ്ഞാലും തിരക്കിട്ട് റിലീസ് വേണ്ട എന്ന് കൊച്ചിയില്‍ ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു. പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച്‌ താര സംഘടന അമ്മയുടെയും വിനോദനികുതി ഒഴിവാക്കുന്നത് സംബന്ധിച്ച്‌ സര്‍ക്കാറിന്റെയും  തീരുമാനം വന്ന ശേഷമേ ഇനി റിലീസ് ഉണ്ടാകൂ . 

കോവിഡ് മൂലമുണ്ടായ സാമ്പത്തിക  പ്രതിസന്ധിയെ തുടര്‍ന്നാണ്‌ ചലച്ചിത്ര താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു .

No comments:

Powered by Blogger.